Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അമ്മയെ കാണാതെ കരഞ്ഞ് കുഞ്ഞ് ധ്രുവ് ; ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങുംവഴി ഉത്ര കുഞ്ഞിനെ കണ്ടു ; നടക്കാൻ കഴിയാത്തതിനാൽ മകനെ കണ്ടത് കാർ വീടിനു പുറത്ത് നിർത്തി ; പാമ്പിനെ ആദ്യം കണ്ടതും സൂരജ്

26 MAY 2020 11:01 AM IST
മലയാളി വാര്‍ത്ത

തന്റെ അമ്മയുടെ ചൂടിനായി , ആ സ്നേഹ ലാളനകൾക്കായി കൊതിക്കുകയാണ് കുഞ്ഞു ധ്രുവ്. അതുകൊണ്ടുതന്നെ അവൻ തിരയുന്നത് തന്റെ അമ്മയെ ആണ്..മരണം എന്തെന്ന് പോലും തിരിച്ചറിയാത്ത ആ കുഞ്ഞിന് ഇനി അച്ഛനും അമ്മയും ഇല്ല.അച്ഛന്റെ ക്രൂരത,സ്വാർത്ഥത നഷ്ടമാക്കിയത് ആ കുരുന്നിന്റെ കൂടി ജീവിതമാണ് . വീട്ടിൽ വരുമ്പോഴും മറ്റെവിടെ പോകുമ്പോഴും മകൻ ധ്രുവും ഉത്രയുടെ ഒപ്പമുണ്ടാകും. സാധാരണ മാസത്തിൽ 2 തവണയാണ് ഉത്ര അഞ്ചലിലെ വീട്ടിലെത്തുന്നത്. രണ്ടോ മൂന്നോ ദിവസം വീട്ടിൽ നിന്ന ശേഷമാണ് അടൂരിലേക്കു മടങ്ങുന്നത്. മിക്കവാറും സൂരജ് ഉത്രയെ കൊണ്ടാക്കി ജോലി ആവശ്യത്തിനായി പോവുകയാണു ചെയ്യുന്നത്.

മാർച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതൽ മകൻ ധ്രുവ് സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടർന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാൽ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല. ഇതിനിടയിൽ ഏപ്രിൽ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാൾ. ആ സമയത്തു സൂരജ് വീട്ടിലേക്കു പോയി മകന്റെ പിറന്നാൾ കേക്ക് മുറിക്കുകയായിരുന്നു.

പിന്നീട് 52–ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങുംവഴി ഉത്ര സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടു. നടക്കാൻ കഴിയാത്തതിനാൽ കാർ വീടിനു പുറത്തു നിർത്തിയാണു മകനെ കണ്ടത്. ആഴ്ചയിൽ രണ്ടുതവണ മുറിവിൽ മരുന്നു വയ്ക്കുന്നതിനായി പോകുമ്പോഴും മകനെ കണ്ടിരുന്നു. അവസാനമായി അമ്മയെ കാണാൻ ധ്രുവ് ഉത്രയുടെ വീട്ടിലെത്തിയപ്പോഴേക്കും ആ അമ്മ മറ്റൊരു ലോകത്ത് എത്തിയിരുന്നു.


ഉത്രയുടെ വീട്ടിലെ താഴത്തെ നിലയിലുള്ളത് ഒരു കിടപ്പുമുറി മാത്രമാണ്. സാധാരണ ഉത്രയും സൂരജും അഞ്ചലിലെ വീട്ടിലെത്തിയാൽ താമസിക്കുന്നതു മുകൾ നിലയിലെ കിടപ്പുമുറിയിലാണ്. എന്നാൽ, ചികിത്സയ്ക്കു ശേഷമെത്തിയപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ താഴത്തെ നിലയിലെ എസി മുറിയിലായിരുന്നു ഉത്ര കിടന്നിരുന്നത്. ഉത്ര കിടന്നിരുന്ന മുറിയോടു ചേർന്ന് ശുചിമുറിയും ഒരു ഡ്രസിങ് മുറിയുമാണുള്ളത്.
രാത്രി ഉത്രയെ കടിച്ച പാമ്പിനെ അന്വേഷിച്ച് ആശുപത്രിയിൽ നിന്ന് എത്തിയത് സൂരജും ഉത്രയുടെ സഹോദരൻ വിഷുവുമാണ്. സൂരജാണ് ആദ്യം മുറിയിലേക്കു കയറി പാമ്പിനെ തപ്പിയതെന്നു വിഷു പറയുന്നു. ആദ്യം രണ്ടു കട്ടിലുകൾക്കും അടിയിൽ നോക്കിയതിനു ശേഷം സൂരജ് ഡ്രസിങ് മുറിയിലേക്കു കയറി. അവിടെയുണ്ടായിരുന്ന അലമാരയുടെ അടിയിൽ കിടക്കുന്ന പാമ്പിനെ ആദ്യം കണ്ടതും സൂരജ് തന്നെ.

ആദ്യം പാമ്പുകടിയേറ്റ ചികിത്സയെ തുടർന്നു നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഉത്ര. പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിച്ചിരുന്നതു വീട്ടുകാരുടെ സഹായത്തോടെ. പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന ഉത്ര വാക്കറിന്റെ സഹായത്താൽ നടന്നു തുടങ്ങിയത് അവളുടെ മരണത്തിന് 2 ദിവസം മുൻപ് 5നാണ്. ആ അവസാന ദിവസവും ഉത്ര വാക്കറിൽ മുറിക്കുള്ളിൽ അൽപം നടന്നിരുന്നു. മകൻ ധ്രുവ് സൂരജിന്റെ അടൂരുള്ള വീട്ടിലായതിനാൽ ദിവസം കൂടുതൽ സമയവും മകനെ വിഡിയോ കോൾ വിളിക്കുന്ന പതിവുണ്ടായിരുന്നു ഉത്രയ്ക്ക്. അന്നും അങ്ങനെ തന്നെയായിരുന്നത്രെ ..പക്ഷെ പിനീട് ആ മകനെത്തേടി അമ്മയുടെ വിളി എത്തിയില്ല..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends