Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

രാജ്യം തുറന്നാലും കേരളം തുറന്നേക്കില്ല; ദേശീയ ശരാശരിയെക്കാള്‍ കൂടുന്ന രോഗവ്യാപന കണക്കുകള്‍ കേരളത്തിന് ഭീഷണി; രാജ്യം തുറക്കുന്നതോടുകൂടി ഇത് ഇരട്ടിക്കുമോ എന്നും ആശങ്ക

31 MAY 2020 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കി​ടെ കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....

പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗ‌ണനയിൽ

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ

അന്വേഷണത്തിനൊടുവിൽ ... വിദേശത്തു നിന്നെത്തി പ്രതിശ്രുത വധുവിനെ കാണാൻ പോയ യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...

കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്... രേഖയിൽ കാണാത്ത ഫോൺ സംഭാഷണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹരജി നൽകി...

കൊറോണ വ്യപന ഘട്ടത്തിലും കേന്ദ്രം ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി രാജ്യം പൂര്‍ണമായും തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ ലോക്ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചു എങ്കിലും ഏറ്റവും കൂടുതലും ഇളവുകളാണെന്നുള്ളതാണ് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഉത്തരവില്‍ നിന്ന് മനസിലാകുന്നത്. നിലവില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ മാത്രമാണ് ജൂണ്‍ 30വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി നീട്ടിയിരിക്കുന്നത്. കണ്ടൈന്‍മെന്റ് സോണുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നaത്. സംസ്ഥാനാനന്തര യാത്രകള്‍ക്കും സംസ്ഥാനത്തിനകത്തെ യാത്രകള്‍ക്കും ചരക്ക് നീക്കത്തിനും യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവില്‍ ഉണ്ട്. ഇത്തരം യാത്രകള്‍ക്ക് യാതൊരുവിധ പ്രത്യേക അനുമതികളും ഇ-പെര്‍മിറ്റുകളും ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതേസമയം ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകുകയേ ഉള്ളൂ. കേരളത്തില്‍ സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്നുള്ളതും കേരളത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇളവുകള്‍ അതേ രൂപത്തില്‍ സംസ്ഥാനത്ത് അനുവദിക്കില്ല. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ. സാമൂഹ്യ അകലം ഉറപ്പുവരുത്തും. ഷോപിംഗ് മാളുകള്‍ തുറക്കും. എന്നാല്‍ തീയറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം ഓണ്‍ലൈന്‍ ക്ലാസുകളിലൊതുങ്ങും.

മിക്ക ജില്ലകളിലും ഹോട്ട്‌സ്‌പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കും. അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കും.

ജൂണ്‍ 8 മുതല്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ബാറുകള്‍ തുറക്കണമെന്ന ഉടമകളുടെ ആവശ്യം ഇതോടെ ശക്തമാകും. ബെവ്‌കോ ആപ്പിന്റെ ഭാവിയിലും വരുന്നയാഴ്ച തീരുമാനമുണ്ടാകും.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണത്തില്‍ എഴുപത് ശതമാനവും ഏതാണ്ട് 15 നഗരങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഗുരുതരമായി രോഗം ബാധിക്കപ്പെട്ട തീവ്രബാധിതമേഖലകളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബാക്കിയെല്ലാ ഇടങ്ങളിലും പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് പുതിയ മാര്‍ഗരേഖയിലുള്ളത്.അതേസമയം, കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തണമെങ്കില്‍ അത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഏര്‍പ്പെടുത്താം. പക്ഷേ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നതിന് പുറമേയുള്ള, ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാനാകില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (3 minutes ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (21 minutes ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (23 minutes ago)

പാലിയേക്കര ടോൾ പിരിവ്  (37 minutes ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (48 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (55 minutes ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (58 minutes ago)

മോദിയുടെ കാർ നയതന്ത്രം  (1 hour ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (1 hour ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (1 hour ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (1 hour ago)

എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം.  (1 hour ago)

സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍  (1 hour ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (2 hours ago)

Malayali Vartha Recommends