അതിനാടകീയ സംഭവങ്ങള്‍; രണ്ടു ദിവസം പൊലീസിനെ കബളിപ്പിച്ച് ഇടപ്പള്ളിയില്‍ ഹോട്ടല്‍ ജീവനകാരനായി ജോലി ചെയ്തു; അരുംകൊലയ്ക്കു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ കൊച്ചിയിലേക്ക് മുങ്ങിയത് അതിനാടകീയമായി
അരുംകൊലയ്ക്കു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ കൊച്ചിയിലേക്ക് മുങ്ങിയത് അതിനാടകീയമായി. രണ്ടു ദിവസം പൊലീസിനെ കബളിപ്പിച്ച് ഇടപ്പള്ളിയില്‍ ഹോട്ടല്‍ ജീവനകാരനായി ജോലി ചെയ്തു. താഴത്തങ്ങാടിയെ ഞെട്ടിച്ച് പട്ടാപ്പല്‍ നടന്ന അരും കൊല, സ്വര്‍ണ കൊള്ളയും.
കൊടും ക്രിമിനലായ പ്രതി മുഹമ്മദ് ബിലാല്‍ ഷീബയെ കൊന്നു ഒരു ദിവസം കഴിഞ്ഞാണ് കൊച്ചിയിലേക്ക് കടന്നത്. അതും കൊല നടന്ന വീട്ടില്‍ നിന്ന് മോഷ്ടിച്ചകാറുമായി. താഴത്തങ്ങാടിയില്‍ നിന്ന് അഞ്ചു കിലോ മീറ്റര്‍ അപ്പുറം ചെങ്ങളം പമ്പില്‍ നിന്ന് ഇന്ധനം നിറച്ചും. ഇവിടെ പണി പാളി പ്രതിയുടെയും കാറിന്റെയും ദൃശ്യങ്ങള്‍ പമ്പിലെ സിസ്ടിവിയില് കുടുങ്ങി. നേരെ കൊച്ചിയിലെത്തിയ പ്രതി ഇടപ്പള്ളിയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസം തുടങ്ങി. തൊട്ടടുത്തുള്ള ഹോട്ടലില്‍ ജോലിക്കും കയറി. സിസിടിവി ദൃശ്യത്തിന്റെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്റെയും അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാന്‍ ബിലാലിനെ കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ചെ ഒരു മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ എട്ടരയോടെ ഇടപ്പള്ളി കുന്നുംപുറം വീട്ടില്‍ എത്തിച്ചു. തെളിവെടുത്തു. കൊള്ളായടിച്ച സ്വര്‍ണം വീട്ടില്‍ നിന്ന് കണ്ടെത്തി. ഇനിയുള്ളത് അന്വേഷണത്തില്‍ നിര്‍ണായകമായ കാര്‍ കണ്ടെത്തുകയനാണ്. ശേഷം പ്രതിയെ കോട്ടയത്ത് എത്തിക്കും.
https://www.facebook.com/Malayalivartha