Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ക്ക് മാനസാന്തരത്തിന് അവസരം ... ക്രിമിനല്‍ സ്വഭാവം കാട്ടാതെ ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ ഇനി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പോലും ശിക്ഷ നല്‍കാതെ വെറുതേ വിടും

28 NOVEMBER 2018 10:41 AM IST
മലയാളി വാര്‍ത്ത

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റകൃത്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി മാനസീക പരിവര്‍ത്തനത്തിന് ഇട നല്‍കി ഉത്തമ പൗരന്മാരായി തിരിച്ചുവരാന്‍ അവസരമൊരുങ്ങുന്നു. ക്രിമിനല്‍ സ്വഭാവം കാട്ടാതെ ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ ഇനി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പോലും ശിക്ഷ നല്‍കാതെ വെറുതേ വിടും. .
ആദ്യമായി ചെയ്യുന്ന കുറ്റത്തിന് ശിക്ഷ നല്‍കാതെ നല്ലനടപ്പിന് വിടുന്നതാണ് രീതി. കുറ്റകൃത്യങ്ങളുടെ സ്വഭാവവും പ്രകൃതവും ചെയ്തയാളുടെ പശ്ചാത്തലവും അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കുക. കുറ്റവാളിയുടെ പ്രായം, കുടുംബപശ്ചാത്തലം, കേസിന്റെ സാഹചര്യം എന്നിവയെല്ലാം പരിഗണിച്ചാകും നല്ല നടപ്പിന് വിടുക. പക്ഷേ നല്ലനടപ്പ് കാലത്ത് കുറ്റം ആവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജയിലിലിടും.
കുറ്റവാളിയെ സ്വന്തം കുടുംബ ചുറ്റുപാടിലും സാമൂഹ്യ സാഹചര്യത്തിലും ജീവിക്കാന്‍ വിടുന്നതിലൂടെ പശ്ചാത്താപം തോന്നാനും വീണ്ടും കുറ്റകൃത്യം ചെയ്യാതെ നല്ല പൗരനായി മാറാനും വീണ്ടും അവസരം നല്‍കുന്നതാണ് നല്ല നടപ്പ്. അതേസമയം കേസുകളുടെ ഗൗരവം നോക്കിയാകും നല്ലനടപ്പ് അനുവദിക്കുക. എന്നാല്‍ ചില കേസുകള്‍ ഇതിന്റെ പരിധിയില്‍ വരികയുമില്ല. 2016 ല്‍ സുപ്രീംകോടതി പുറത്തുവിട്ട ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1958 ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ടാണ് നടപ്പാക്കുന്നത്.

ഓഗസ്റ്റ് എട്ടിനു ചേര്‍ന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നു. തുടര്‍ന്ന് നിയമം നടപ്പാക്കാന്‍ ഹൈക്കോടതി ജില്ലാക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസെടുത്തു കഴിഞ്ഞാല്‍ ഉടന്‍ പോലീസ് നല്‍കുന്ന കുറ്റപത്രം ജില്ലാ ജഡ്ജിയുടേയോ മറ്റ് ക്രിമിനല്‍ കോടതിയുടേയോ മുന്നിലെത്തുമ്പോള്‍ പോലീസിന്റെയും പ്രൊബേഷണറി ഓഫീസറുടേയും സഹായത്തോടെ ശേഖരിച്ച കുറ്റവാളിയുടെ വിവരം പരിശോധിക്കും. കുറ്റകൃത്യത്തില്‍ ആദ്യമായി പെടാന്‍ ഉണ്ടായ സാഹചര്യം വിലയിരുത്തും. പിന്നീട് കുറ്റം ചെയ്തിട്ടുണ്ടെന്നും ആദ്യ കുറ്റമായാല്‍ ശിക്ഷിക്കുന്നില്ല എന്നും കുറ്റവാളിയെ ബോധ്യപ്പെടുത്തും.
പിന്നീട് ഇനി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശം നല്‍കും. തുടര്‍ന്ന ജില്ലാ പ്രൊബേഷണറി ഓഫീസര്‍ നല്‍കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിട്ടയയ്ക്കും. വിട്ടയയ്ക്കുന്ന ആളെ കൃത്യമായി നിരീക്ഷിക്കുകയും വ്യവസ്ഥ ലംഘിച്ചാല്‍ അതേ കോടതിയില്‍ തന്നെ ഹാജരാക്കി ജയിലില്‍ ഇടുകയും ചെയ്യും. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (26 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (28 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (31 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (36 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (41 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends