Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

20,000 ടണ്‍ ഡീസല്‍ നദിയിലേക്ക്; മോസ്‌കോന്മ സൈബീരിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

04 JUNE 2020 06:39 PM IST
മലയാളി വാര്‍ത്ത

മോസ്‌കോന്മ സൈബീരിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. എണ്ണ ഉല്‍പ്പാദന കേന്ദ്രത്തില്‍നിന്ന് 20,000 ടണ്ണോളം ഡീസല്‍ സമീപത്തെ നദിയിലേക്കു ചോര്‍ന്നതിനെ തുടര്‍ന്നാണിത്. വെള്ളിയാഴ്ചയാണ് മോസ്‌കോയ്ക്ക് 2900 കിലോമീറ്റര്‍ വടക്കു കിഴക്ക് നൊറില്‍സ്‌ക് നഗരത്തിലെ പവര്‍ പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായത്.

അംബര്‍നയ നദിയിലേക്കു ഡീസല്‍ ഒഴുകുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു. ഈ നദിയില്‍നിന്നുള്ള വെള്ളമെടുത്ത് ഒഴുകുന്ന പുഴയാണ് പരിസ്ഥിതി ദുര്‍ബലമായ ആര്‍ട്ടിക് സമുദ്രത്തിലേക്കു നീളുന്ന മറ്റൊരു നദിയിലെത്തുന്നത്. അതിനാല്‍ത്തന്നെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നൊറില്‍സ്‌ക് നിക്കലിന്റെ ഒരു ഡിവിഷനുകീഴിലാണ് ഈ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ലോകത്തെ ഏറ്റവും മുന്‍നിര നിക്കല്‍, പലേഡിയം ഉത്പാദകരാണ് നൊറില്‍സ്‌ക് നിക്കല്‍.

ചോര്‍ച്ചയുടെ ദുരന്തവ്യാപ്തി കഴിയുന്നതും കുറയ്ക്കണമെന്ന് പുടിന്‍ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, അന്വേഷണത്തിന് പുടിന്‍ ഉത്തരവിട്ടിട്ടുണ്ട്. പ്ലാന്റിന്റെ മാനേജര്‍ പൊലീസ് കസ്റ്റ്ഡിയിലാണ്. ചോര്‍ച്ചയുണ്ടായി രണ്ടു ദിവസങ്ങള്‍ കഴിഞ്ഞാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയുന്നതെന്ന വസ്തുത പുടിന്‍ അംഗീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഏജന്‍സികള്‍ എന്തുകൊണ്ട് ഇതറിഞ്ഞില്ലെന്നും സമൂഹമാധ്യമം വഴിയാണോ അറിയേണ്ടതെന്നും പുടിന്‍ പ്ലാന്റിന്റെ മേധാവി സെല്‍ജെയ് ലിപിനോടു ചോദിച്ചു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് താന്‍ വിവരം അറിഞ്ഞതെന്ന് സൈബീരിയന്‍ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ഉസ് പുടിനെ നേരത്തെ അറിയിച്ചിരുന്നു.

ഡീസല്‍ ശേഖരിച്ചുവച്ച മേഖല നിര്‍മിച്ചിരിക്കുന്നത് പെര്‍മഫ്രോസ്റ്റിനു മുകളിലാണ്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഈ മണ്ണ് അലിഞ്ഞുപോകുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് ഡീസല്‍ ശേഖരിച്ചുവച്ച ടാങ്കിനെ താങ്ങിനിര്‍ത്തിയ തൂണുകള്‍ താഴ്ന്നുപോകുകയും അപകടം സംഭവിക്കുകയും ചെയ്തത്. ചോര്‍ന്ന ഇന്ധനം അപകട സ്ഥലത്തുനിന്ന് ഏകദേശം 12 കിലോമീറ്റര്‍ ദൂരെവരെ എത്തിയിട്ടുണ്ടെന്നും അംബര്‍നയ നദിയിലേക്കു പടര്‍ന്നിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 350 ചതുരശ്ര കിലോമീറ്റര്‍ മേഖല മലിനമാക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ മേഖലയിലെ മത്സ്യ, മറ്റു വിഭവ നഷ്ടം കുറഞ്ഞത് 13 ദശലക്ഷം യുഎസ് ഡോളറിനടുത്ത് നഷ്ടമുണ്ടായിട്ടുണ്ടെന്ന് വേള്‍ഡ് വൈഡ്ലൈഫ് ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) റഷ്യന്‍ തലവന്‍ അലെക്‌സെയ് ക്‌നിഴ്‌നികോവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (46 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (48 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (51 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (56 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends