വെറുതെ അല്ല ദൈവം കൊറോണ തന്നതു.... പൈനാപ്പിള്‍ നല്കി ആനയെ കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന് ഉണ്ണി മുകുന്ദന്
സ്ഫോടന വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്കി ആനയെ കൊന്ന സംഭവത്തില്‍ നിരവധി താരങ്ങള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവമായി ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു.ഒരു മനുഷ്യന് ആയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത പ്രവൃത്തി കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു.''മനുഷ്യന് എന്ന് വിളിക്കപ്പെടുന്നതില്‍ നാണം തോന്നുന്നു. ഇങ്ങനെ ഒരു വാര്‍ത്ത ഇന്ന് വായിച്ചപ്പോള്‍ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യന് ഇത്രയും ക്രൂരന് ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാന്‍ തോന്നിയത്..
കുറിപ്പിന്റെ പൂര്‍ണരൂപം:
'മനുഷ്യന് എന്ന് വിളിക്കപ്പെടുന്നതില്‍ നാണം തോന്നുന്നു. ഇങ്ങനെ ഒരു വാര്‍ത്ത ഇന്ന് വായിച്ചപ്പോള്‍ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യന് ഇത്രയും ക്രൂരന് ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാന്‍ തോന്നിയത്..
ഒരു മനുഷ്യന് ആയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത പ്രവൃത്തി കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു.'
മൃഗങ്ങള്‍ക്കെതിരായ ഇത്തരം അക്രമങ്ങള്‍ ഒട്ടും സ്വീകാര്യമല്ലെന്നും അപലപിക്കുന്നുവെന്നും നിവിന്‍ പോളി ഫെയ്സ്ബുക്കില്‍ കുറിച്ചു. അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടിയാണിതെന്നായിരുന്നു ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പ്രതികരണം.
തീരെ മനുഷ്യപ്പറ്റില്ലാത്തവരും നമുക്കിടയിലുണ്ടെന്ന് ഇത്തരം പ്രവൃത്തികള്‍ കാണുമ്ബോള്‍ തോന്നും. പിടിയാനയ്ക്ക് സംഭവിച്ചത് ഹൃദയഭേദകമാണ്, ഒരിക്കലും അംഗീകരിക്കാനാവുന്നില്ല. കടുത്ത നടപടി കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കണം. ഓരോ ജീവനും പ്രാധാന്യമേറിയതാണ് എന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി. അനുഷ്ക, ആലിയ, ശ്രദ്ധ കപൂര്‍ തുടങ്ങിയവരും സംഭവത്തെ അപലപിച്ചിരുന്നു.
https://www.facebook.com/Malayalivartha