Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കൊലപാതകത്തിനിടെ കാൽ കയറുകൊണ്ട്​ കെട്ടി, കറൻറടിപ്പിക്കാൻ ശ്രമിച്ചു, ഗ്യാസ്​കുറ്റി തുറന്നുവെച്ചു എന്നതൊക്കെ വെച്ചുനോക്കിയപ്പോൾ മകനെ സംശയമുണ്ടായിരുന്നു ; ബിലാലിനെക്കുറിച്ചോർത്ത് കരയാത്ത ഒരാളും കുടുംബത്തിലില്ല; ഞങ്ങൾ ആ വീട്ടിൽ വാടകക്ക്​ താമസിച്ചിട്ടുണ്ട്; അവരുമായി നല്ല അടുപ്പമായിരുന്നു ;എന്നിട്ടും.. ഹൃദയം നുറുങ്ങുന്ന വേദനയുമായി ബിലാലിന്റെ പിതാവ്

05 JUNE 2020 08:58 AM IST
മലയാളി വാര്‍ത്ത

കൊല ചെയ്തത് മകനായാലും ഫലം അനുഭവിക്കണമെന്ന് താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ബിലാലിന്റെ പിതാവ് നിസാം ഹമീദ്. കുറ്റം ചെയ്​തവനാണെങ്കിൽ അവനെ നിയമത്തിന്റെ വഴിയിൽ കൊണ്ടുപോയി തൂക്കിക്കൊല്ലുകയോ പരമാവധി ശിക്ഷ നൽകുകയോ ചെയ്യ​ട്ടെ. ഇടക്കിടെ വീടുവിടുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടർന്ന് വെസ്​റ്റ് സ്​റ്റേഷനിൽ പരാതി നൽകി. കൊലപാതകം അറിഞ്ഞപ്പോൾ ബിലാലിനെ സംശയിച്ചിരുന്നുവെന്നും പിതാവ്​ പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചപ്പോൾ എടുത്തു. അപ്പോഴാണ് കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞത്.

കൊല ചെയ്തത് മകനായാലും ഫലം അനുഭവിക്കണമെന്നാണ് ബിലാലി​​െൻറ പിതാവ് നിസാം ഹമീദ് പറയുന്നത് .
കൊലപാതകത്തിനിടെ കാൽ കയറുകൊണ്ട്​ കെട്ടി, കറൻറടിപ്പിക്കാൻ ശ്രമിച്ചു, ഗ്യാസ്​കുറ്റി തുറന്നുവെച്ചു എന്നതൊക്കെ വെച്ചുനോക്കു​േമ്പാൾ എനിക്ക്​ അവനെ സംശയമുണ്ടായിരുന്നു. ഇവൻ മിസ്സിങ്ങുമാണ്​. ആ ഭയം എ​​െൻറ മനസ്സിലുണ്ട്​. ആരോടും പറയാനും കഴിയുന്നില്ല. ഉദ്യോഗസ്​ഥന്മാർ വന്ന്​ കാര്യങ്ങളൊക്കെ ചോദിച്ച​േപ്പാൾ ഞാൻ അവരോട്​ പറഞ്ഞു. എറണാകുളത്ത്​ ഉ​െണ്ടന്നാണ് കിട്ടിയിരിക്കുന്ന വിവരമെന്നും പറഞ്ഞു. അവ​​െൻറ ഫോൺനമ്പറും കൊടുത്തു.
ബിലാലിനെക്കുറിച്ചോർത്ത് കരയാത്ത ഒരാളും കുടുംബത്തിലില്ല. വിലകൂടിയ വസ്തുക്കൾ പലതും വാങ്ങിക്കൊടുത്തിരുന്നു. മുമ്പ് ബിലാലിന്റെ പേരിൽ രണ്ട് ക്രിമിനൽ കേസുണ്ടായിരുന്നു. ബിലാൽ ചെറുപ്പം മുതൽ പ്രത്യേക പ്രകൃതക്കാരനാണ്. കൊലപാതക വാർത്ത അറിഞ്ഞപ്പോൾ ബിലാലിനെ സംശയിച്ചിരുന്നു. സ്ഥിരമായി പബ്ജി കളിച്ചിരുന്ന ആളാണ്. കൊല ചെയ്തത് ബിലാലാണെങ്കിൽ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിതാവ് പറഞ്ഞു.
ചെറുപ്പം മുതൽ ബിലാൽ പ്രത്യേക പ്രകൃതക്കാരനാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ വീട്​ വിട്ട്​ ഇറങ്ങിപ്പോകുന്ന സ്വഭാവം ഉണ്ടായിരുന്നു. മുമ്പ് ബിലാലി​​െൻറ പേരിൽ രണ്ട് ക്രിമിനൽ കേസുണ്ടായിരുന്നു. മനോരോഗ വിദഗ്ധരുടെ ചികിത്സയും തേടിയിരുന്നു -നിസാം ഹമീദ്​ പറഞ്ഞു.

ഞാൻ ഗൾഫിൽ ജോലി നോക്കുന്ന സമയത്തും ബിലാൽ വീട്ടിൽനിന്ന്​ പല പ്രാവശ്യം ഇറങ്ങിപ്പോയിരുന്നു. ഭാര്യയും മോളും മാത്രമാണ്​ വീട്ടിലുള്ളത്​. അവ​െന തപ്പി നടക്കാനോ ഒന്നും ആളില്ല. 12 വർഷം ഗൾഫിൽ ജോലി ചെയ്​ത ശേഷം ഞാൻ നിർത്തി​േപ്പാന്നു. ടൗണിൽ കച്ചവടം തുടങ്ങിയശേഷം ഇവനെ ഒപ്പം നിർത്തി. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കണമെന്നതായിരുന്നു ആഗ്രഹം.
ഞായറാഴ്​ച രാത്രി എട്ടുമണിക്ക്​ ഇവനെ കാണാതായിരുന്നു. പരിസരത്തും റൂമിലുമെല്ലാം തപ്പിയപ്പോൾ ഇവ​​െൻറ ചെരുപ്പോ മൊബൈൽ ഫോണോ ഒന്നും കാണാനില്ലായിരുന്നു. കടയിൽചെന്ന്​ അന്വേഷിച്ചപ്പോൾ അവിടെയുമെത്തിയിട്ടില്ല. നേരെ വെസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിൽചെന്ന്​ കാണാതായ വിവരം പറഞ്ഞു. പിന്നീട്​ രാത്രി 12.15 വരെ നഗരത്തിൽ ബസ്​സ്​റ്റാൻഡും റെയിൽവേ സ്​റ്റേഷനുമടക്കമുള്ള സ്​ഥലങ്ങളിലും അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. ഫോൺ സ്വിച്ച്​ഓഫായ നിലയിലായിരുന്നു. ഞാൻ വിളിച്ചാലും അവൻ സാധാരണ ഗതിയിൽ എടുക്കാറില്ല.

തിങ്കളാഴ്​ച ഉച്ചയോടെ ഫോൺ ഓൺ ആയി. കടയിലെ ബായിമാരെ​െക്കാണ്ട്​ വിളിപ്പിച്ചപ്പോൾ അവൻ ഫോൺ എടുത്തു. ‘എറണാകുളത്ത്​ ഇടപ്പള്ളിയിൽ ഹോട്ടലിൽ ജോലിക്ക്​ നിന്നിട്ടുണ്ട്​. ഇനി ബാപ്പയുടെ കൂടെ ജോലിക്ക്​ നിൽക്കുന്നില്ല’ എന്നാണ്​ അവരോട്​ പറഞ്ഞത്​. അവൻ അവിടെയുണ്ടല്ലോ എന്ന്​ ഞാൻ മനസ്സിൽ സമാധാനിക്കുകയും ചെയ്​തു. സ്​റ്റേഷനിൽചെന്ന്​ ഞാൻ വിവരം പറഞ്ഞു. നിങ്ങൾ പോയി വിളിച്ചുകൊണ്ടുവന്നോളൂ എന്നു പറഞ്ഞു. ഞങ്ങൾ ആ വീട്ടിൽ വാടകക്ക്​ താമസിച്ചിട്ടുണ്ട്​. ഈ വീട്​ പണിയുന്ന സമയത്ത്​ ആറു മാസം ആ വീട്ടിലായിരുന്നു താമസം. അവരുമായി നല്ല രീതിയിലായിരുന്നു. ഞങ്ങളുടെ വീട്​ കേറിത്താമസത്തിന്​ അവർ വന്നിരുന്നു.

ഞാൻ ഇത്രനാളും ഉണ്ടാക്കിയത്​ മുഴുവൻ നഷ്​ടപ്പെടുത്തുന്ന രീതിയിലുള്ള ജീവിതമാണ്​ അവന്റേത്​. അവനെക്കുറിച്ചോർത്ത്​ കരയാത്ത ആരും ഈ കുടുംബത്തിലില്ല. എ​​െൻറ വണ്ടിയിൽതന്നെ കടയിലും മറ്റും കൊണ്ടുപോകും. കഴിയുന്നതും അവനെ ഒറ്റക്ക്​ വിടാറില്ലായിരുന്നു. മാനസികാസ്വാസ്​ഥ്യത്തിനുള്ള ഗുളിക അവൻ സ്​ഥിരമായി കഴിക്കില്ല. 29000 രൂപയുടെ മൊബൈൽ ഫോൺ അടക്കം അവന്​ വാങ്ങിച്ചുകൊടുത്തു. ആകെയുള്ള ​ഒരു മോനല്ലേ. ഉപേക്ഷിക്കാനൊക്കില്ലല്ലോ. അവൻ എങ്ങനെയെങ്കിലും നന്നാക​ട്ടേ എന്ന ചിന്തയായിരുന്നു ഞങ്ങൾക്ക്​. മാല പൊട്ടിക്കാൻ ശ്രമിച്ചതിനും ബസിന്റെ ബാറ്ററി മോഷ്​ടിച്ചതിനും രണ്ടു കേസുകൾ അവന്റെ പേരിലുണ്ടായിരുന്നു. കോടതിയിലും സ്​ഥിരമായി ഞാൻ അവന്റെ യൊപ്പം പോകുമായിരുന്നു.

അടുത്ത സുഹൃത്തുക്കളൊന്നും അവനില്ല. മൊബൈലിൽ പബ്​ജി ഗെയിം കളിച്ചിരിക്കലാണ്​ ബിലാലി​​െൻറ പ്രധാന ഹോബി. മകൻ തെറ്റു ചെയ്​തെങ്കിൽ ശിക്ഷ അനുഭവിക്ക​ട്ടെ എന്നു പറഞ്ഞ നിസാം, ഇനി അവ​​െൻറ കേസി​​െൻറ കാര്യത്തിലൊന്നും താൻ ഇടപെടില്ലെന്നും വ്യക്​തമാക്കി.
കൊലക്കേസുമായി ബന്ധപ്പെട്ട കാർ ആലപ്പുഴ മുഹമ്മദൻസ് സ്കൂളിന് സമീപത്തുനിന്നും കണ്ടെത്തി. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാത്രി പൊലീസ് കൊച്ചിയിൽ നിന്നു കസ്റ്റഡിയിൽ എടുത്ത ബിലാലിന്റെ അറസ്റ്റ് വ്യാഴാഴ്ച പുലർച്ചെയാണ് രേഖപ്പെടുത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (45 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (47 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (50 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (55 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends