വിദേശത്തു നിന്നെത്തുന്നവരുടെ ക്വാറന്റീന്; ആദ്യ ഏഴ് ദിവസവും വീട്ടില് കഴിയാം

വിദേശത്തു നിന്നെത്തുന്നവരുടെ ക്വാറന്റീന് വ്യവസ്ഥയില് ഇളവ് അനുവദിച്ചു. ആദ്യ 7 ദിവസം സര്ക്കാര് ക്വാറന്റീന് കേന്ദ്രത്തില് കഴിയണമെന്ന വ്യവസ്ഥ മാറ്റിയിട്ടുണ്ട്. വീടുകളും ക്വാറന്റീന് കേന്ദ്രങ്ങളാക്കി സര്ക്കാര് ഉത്തരവിറക്കിയതോടെയാണിത്.
കേന്ദ്രസര്ക്കാരിന്റെ മാര്ഗനിര്ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്സ്റ്റിറ്റിയൂഷനല് ക്വാറന്റീന് കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. വിദേശങ്ങളില് നിന്നെത്തുന്നവരെ ഇതുപ്രകാരം വീടുകളിലേക്ക് അയച്ചു തുടങ്ങി.
വീടുകളില് ക്വാറന്റീന് അനുവദിക്കുന്നതോടെ സര്ക്കാരിന്റെ ചെലവും കുറയും. സര്ക്കാര് കണ്ടെത്തിയ സ്ഥാപനങ്ങളില് വേണ്ടത്ര സൗകര്യങ്ങളില്ലെന്നു പരാതി ഉയര്ന്നിരുന്നു. വിദേശത്തു നിന്നെത്തി ഇവിടെ താമസിക്കുന്നവരില് നിന്നു പണം ഈടാക്കാനുള്ള തീരുമാനം പ്രതിഷേധത്തെത്തുടര്ന്നു പിന്വലിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























