ഓണ്ലൈന് ഭൂനികുതി: കാലതാമസവുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് റവന്യു വകുപ്പ്

ഓണ്ലൈനായി ഭൂനികുതി അടയ്ക്കാനുള്ള അപേക്ഷ അംഗീകരിക്കുന്നതിന് കാലതാമസം നേരിടുന്നതായി വന്നിട്ടുള്ള പരാതികള് പരിഹരിക്കാന് റവന്യു വകുപ്പ്.
ആദ്യ തവണ ഓണ്ലൈനില് നികുതി അടയ്ക്കുമ്പോള് അപേക്ഷ വില്ലേജ് ഓഫിസര് ഓണ്ലൈനായി അംഗീകരിക്കുന്നതിനു കാലതാമസം വരുന്നെന്ന പരാതിയെത്തുടര്ന്ന് അന്നന്നുതന്നെ അപേക്ഷകളില് നടപടി സ്വീകരിക്കാന് കലക്ടര്മാരോടു ലാന്ഡ് റവന്യു കമ്മിഷണര് നിര്ദേശിച്ചു. വില്ലേജ് ഓഫിസര്ക്കു പുറമേ സ്പെഷല് വില്ലേജ് ഓഫിസര്, വില്ലേജ് ഫീല്ഡ് അസിസ്റ്റന്റ് എന്നിവര്ക്കു കൂടി അപേക്ഷയില് അനുമതി നല്കുന്നതിനുള്ള അധികാരം നല്കി.
വില്ലേജ് ഓഫിസിലെ ഇപോസ് മെഷിനില് ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡ് സൈ്വപ് ചെയ്തും പണം അടയ്ക്കാം. www.revenue.kerala.gov.in വെബ്സൈറ്റിലൂടെയാണു ഓണ്ലൈനായി ഭൂനികുതി അടയ്ക്കുന്നത്.
https://www.facebook.com/Malayalivartha


























