മാതാപിതാക്കള്ക്കൊപ്പം കിടന്നുറങ്ങിയ ആറുമാസം പ്രായമുള്ള പെണ്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി... മോഷണശ്രമത്തിനിടെ പിടിക്കുമെന്നുറപ്പായപ്പോള് കുഞ്ഞിനെ നിലത്തെറിഞ്ഞശേഷം മോഷ്ടാവ് കടന്നു...

മാതാപിതാക്കള്ക്കൊപ്പം കിടന്നുറങ്ങിയ ആറുമാസം പ്രായമുള്ള പെണ്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. വീടിന്റെ പിന്വാതില് തകര്ത്താണ് മോഷ്ടാവ് അകത്തുകടന്നത്. സമീപത്തെ വീടുകളില് മോഷണം നടത്താനുള്ള ശ്രമത്തിനിടെ പിടികൂടുമെന്ന് ഉറപ്പായപ്പോള് കുഞ്ഞിനെ നിലത്തെറിഞ്ഞശേഷം മോഷ്ടാവ് കടന്നുകളഞ്ഞു. തൃക്കോവില്വട്ടം ചേരിക്കോണം തലച്ചിറ കോളനി ബീമ മന്സിലില് ഷെഫീക്കിന്റെയും ഷംനയുടെയും മകള് ഷെഹ്സിയയെയാണ് മോഷ്ടാവ് തട്ടിക്കൊണ്ടു പോയത്.
ഇന്നലെ പുലര്ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. തുടര്ന്ന് കുഞ്ഞിനെ ആളൊഴിഞ്ഞ ഭാഗത്ത് ഒളിപ്പിച്ച് കിടത്തിയശേഷം, ചേരിക്കോണം ചിറയില് ഹുസൈബയുടെയും ഹുെൈസന്റയും വീടുകളില് മോഷ്ടിക്കാന് കയറി.
ശബ്ദം കേട്ടുണര്ന്ന ഹുസൈബ കള്ളനെ കണ്ട് നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ ഇയാള് ഓടികളഞ്ഞു. പിന്നീടാണ് ഹുസൈന്റെ വീടിന്റെ പിന്വാതില് പൊളിച്ച് അകത്തുകടന്നത്. മോഷ്ടാവിനെ കണ്ട് ആടുകള് ബഹളമുണ്ടാക്കിയതോടെ ഉണര്ന്ന ഹുസൈന് മോഷ്ടാവിനെ വീടിനകത്ത് കണ്ട് പിടികൂടാന് ശ്രമിച്ചു. മല്പ്പിടിത്തത്തിനിടെ മോഷ്ടാവ് ഹുസൈനെ അടിച്ചുവീഴ്ത്തിയശേഷം ഇറങ്ങിയോടി.
സമീപത്ത് ഒളിപ്പിച്ചിരുന്ന കുഞ്ഞിനെയുമെടുത്ത് ഓടി രക്ഷപ്പെടാന് ശ്രമിച്ച മോഷ്ടാവിനെ ഹുസൈന് പിന്തുടര്ന്നതോടെ കുഞ്ഞിനെ നിലത്തെറിഞ്ഞശേഷം ബൈക്കില് കടന്നുകളഞ്ഞു. തറയിലേക്ക് മോഷ്ടാവ് എന്തോ വലിച്ചെറിയുന്നതുകണ്ട ഹുസൈന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കാണുന്നത്. മുഖത്താകെ ചെളിപറ്റിയ നിലയിലായിരുന്നു. ചെളിയെല്ലാം കഴുകി കുഞ്ഞിനെ വൃത്തിയാക്കിയപ്പോഴാണ് സമീപത്തെ ഷെഫീക്കിന്റെ മകളാണെന്ന് തിരിച്ചറിയുന്നത്.
നാട്ടുകാര് ചേര്ന്ന് കുഞ്ഞിനെ വീട്ടിലെത്തിച്ചപ്പോഴാണ് കുഞ്ഞിനെ മോഷ്ടിച്ച വിവരം രക്ഷിതാക്കള് അറിയുന്നത്. കുഞ്ഞിന്റെ കൈയിലുണ്ടായിരുന്ന സ്വര്ണ ചെയിന് നഷ്ടപ്പെട്ടു. കുഞ്ഞിനെ ഉടന് കണ്ണനല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനല്കി. പിന്നീട് പാലത്തറയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ തലയ്ക്ക് പരിക്കുണ്ട്. കണ്ണനല്ലൂര് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























