കോവിഡ് രോഗബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി, കുഞ്ഞിന്റെ സ്രവം എടുക്കും
ഡല്‍ഹിയില്‍ നിന്നെത്തിയ കാല്‍വരിമൗണ്ട് സ്വദേശിയായ യുവതി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്കി. ഡല്‍ഹിയില്‍ നഴ്സായ യുവതി കഴിഞ്ഞ 22-നാണ് ട്രെയിനില്‍ ഭര്‍ത്താവിനും ഭര്ത്തൃമാതാവിനുമൊപ്പം കേരളത്തിലെത്തിയത്.
വീട്ടിലെത്തിയ പൂര്‍ണഗര്‍ഭിണിയായ യുവതി ആദ്യം ഹോം ക്വാറൈന്റനില്‍ കഴിയുകയായിരുന്നു. എറണാകുളത്തുനിന്നു ടാക്സിയിലാണ് കാല്‍വരിമൗണ്ടിലെ വീട്ടിലെത്തിയത്. പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്കു നല്കി. കഴിഞ്ഞ ഒന്നിനാണ് ഇവര്‍ക്കു കോവിഡ് രോഗമുണ്ടെന്നു കണ്ടെത്തിയത്.
അതേതുടര്ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 8.30-നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയിത്. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനു ജന്മം നല്‍കിയത്. കുഞ്ഞും മാതാവും സുഖമായിരിക്കുന്നെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം തിയറ്റര്‍ അണുവിമുക്തമാക്കി. യുവതിക്കൊപ്പം സഞ്ചരിച്ച ഭര്‍ത്താവിനും അദ്ദേഹത്തിന്റെ മാതാവിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ സ്രവം വൈകാതെ പരിശോധനയ്ക്കെടുക്കും.
https://www.facebook.com/Malayalivartha