അധ്യാപിക തലകറങ്ങി വീണു; ആശുപത്രിയില് എത്തിച്ചത് ഭര്ത്താവെത്തിയ ശേഷം; കൊവിഡ് ഭീതിയിൽ സഹായ കരങ്ങൾ അകലുന്നു

പരീക്ഷ പേപ്പറിന്റെ മൂല്യനിര്ണയത്തിനിടെ അധ്യാപിക തലകറങ്ങി വീണു. എന്നാൽ കൊവിഡ് ഭീതിയില് സഹായിക്കാതെ അധ്യാപകരായ സഹപ്രവര്ത്തകര് പേടിച്ച് നിൽക്കുകയായിരുന്നു ചെയ്തത് . തുടര്ന്ന് രണ്ട് മണിക്കൂറിന് ശേഷം ഭര്ത്താവ് എത്തിയായിരുന്നു ഇവരെ ആശുപത്രിയില് കൊണ്ടുപോയത്. കോട്ടയം ഏറ്റുമാനൂരാണ് സംഭവം നടന്നത് . വ്യാഴാഴ്ച ഉച്ചയോടെ വെട്ടിമുകള് സെയ്ന്റ് പോള്സ് ഹൈസ്കൂളിലെ മൂല്യനിര്ണയ ക്യാമ്ബിലാണ് അധ്യാപിക കുഴഞ്ഞുവീണത്. അധ്യാപകരും അനധ്യാപകരുമായി 200 പേരാണ് ക്യാംപില് ആ സമയത്ത് ഉണ്ടായിരുന്നത്. നേരത്തേ അധ്യാപിക കാനഡയിലുള്ള മകളുടെ അടുത്തുപോയിരുന്നു. തുടര്ന്ന് നാട്ടിലെത്തി ക്വാറന്റീനില് പ്രവേശിച്ചു. ക്വാറന്റീന് പൂര്ത്തിയാക്കിയ ശേഷമായിരുന്നു മൂല്യനിര്ണയ ക്യാമ്ബിലെത്തിയത്.
മെഡിക്കല് കോളേജ് ആശുപത്രിയിലെത്തിച്ച അധ്യാപികയെ പ്രാഥമിക പരിശോധനകള്ക്കുശേഷം വൈകുന്നേരത്തോടെ വിട്ടയക്കുകയും ചെയ്ത് . സംഭവത്തെത്തുടര്ന്ന് പരീക്ഷാ മൂല്യനിര്ണയം താത്കാലികമായി നിര്ത്തിവെക്കുകയും ചെയ്തിരുന്നു . അധ്യാപിക കുഴഞ്ഞുവീഴാന് കാരണം പൊടിയുടെ അലര്ജിയാണെന്നും കരുതുന്നതായി നഗരസഭാ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല് ഓഫിസര് ഡോ.എസ് സജിത്കുമാര് പറയുകയുണ്ടായി . 71 ദിവസം ക്വാറന്റീനില് കഴിഞ്ഞശേഷമായിരുന്നു അധ്യാപിക എത്തിയത്. ഇത്രയുംപേര് പങ്കെടുക്കുന്ന മൂല്യനിര്ണയ ക്യാമ്ബിനെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha


























