സംഗീത സംവിധായകനെ ഭീഷണിപ്പെടുത്തി നേടിയ 100 കോടിയുടെ ബംഗ്ലാവും ഫാം ഹൗസും; തമിഴ്നാട് പയനൂര് ഗ്രാമത്തില് 24 ഏക്കറില് വ്യാപിച്ച് കിടക്കുന്ന മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്നു വികെ ശശികലയുടെ ബിനാമി സ്വത്തുക്കള് കണ്ടുകെട്ടി

തമിഴ്നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്നു വികെ ശശികലയുടെ ബിനാമി സ്വത്തുക്കള് കണ്ടുകെട്ടിയാതായി റിപ്പോർട്ട്. കണക്കുകൾ അനുസരിച്ച് ഇവയില് 24 സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. തമിഴ്നാട് പയനൂര് ഗ്രാമത്തില് 24 ഏക്കറില് വ്യാപിച്ച് കിടക്കുന്ന സ്വത്തുക്കളാണ് അധികൃതര് കണ്ടുകെട്ടിയതെന്ന് പ്രമുഖ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുകയുണ്ടായി. അതേസമയം, ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991 - 1996 കാലയളവിലാണ് ഈ സ്വത്തുക്കള് വാങ്ങിയതെന്നുള്ളത് പുതിയ സംശയങ്ങള്ക്കും അന്വേഷണങ്ങള്ക്കും വഴിവച്ചേക്കുമെന്നും റിപ്പോര്ട്ടുകൾ സൂചിപ്പിക്കുന്നു.
അതോടൊപ്പം തന്നെ കര്ണാടക സ്പെഷല് കോടതിയുടെ ജഡ്ജിയായിരുന്ന 2014 ലെ വിധി പ്രകാരം 11 സ്വത്തുക്കളും ജയലളിതയുടെയും, തോഴി ശശികലയുടെയും അവരുടെ ബന്ധുക്കളായ ഇളവരസിയുടെയും സുധാകരന്റെയും 'അനുപാതമില്ലാത്ത ആസ്തികളാണ് എന്നതാണ്.' 1990 കളിലാണ് ഈ സ്വത്തുക്കള് ഇവർ കൈവശപ്പെടുത്തിയത്. അന്ന് ഇവയ്ക്ക് കേവലം 20 ലക്ഷം രൂപ മാത്രമാണ് വിലയുണ്ടായിരുന്നതെങ്കിലും നിലവില് ഇവയുടെ വില ഏകദേശം 100 കോടി രൂപയോളം വരുമെന്ന് അറിയാൻ സാധിക്കുന്നത്.
കൂടാതെ 100 കോടിയുടെ ബംഗ്ലാവും ഫാം ഹൗസും സംഗീത സംവിധായകന് ഗംഗൈ അമരനെ ഭീഷണിപ്പെടുത്തിയാണ് സ്വന്തമാക്കിയതെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാണിക്കുന്നു. 1994 ല് ഗംഗൈ അമരനെ ജയലളിതയുടെ വസതിയിലേക്ക് വിളിച്ചു വരുത്തി ഫാമും ബംഗ്ലാവും ഇഷ്ടപ്പെട്ടെന്ന് ഇവർ പറയുകയായിരുന്നു. എന്നാല് അതിന് വിസമ്മതിച്ച ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി 13.1 ലക്ഷം രൂപയ്ക്ക് ഇവ എഴുതി വാങ്ങുകയായിരുന്നുവെന്നാണ് സൂചന. ഇത് അന്വേഷണത്തിന്റെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha


























