Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കൈതച്ചക്കയില്‍ പടക്കം വച്ച് കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ നിരീക്ഷണത്തില്‍... പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കസ്റ്റഡിയില്‍... കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം ശക്തമാകുമ്പോള്‍ ഉദ്യോഗസ്ഥരെ കുഴക്കുന്നത് ആനയുടെ സഞ്ചാരപഥം

05 JUNE 2020 11:32 AM IST
മലയാളി വാര്‍ത്ത

കൈതച്ചക്കയില്‍ പടക്കം വച്ച് കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ നിരീക്ഷണത്തില്‍. സ്വകാര്യതോട്ടങ്ങളുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൈനാപ്പിളിനുള്ളിലെ പടക്കം ഭക്ഷിച്ചു ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന. പ്രദേശത്തെ ഒരു എസ്റ്റേറ്റ് സൂപ്പര്‍ വൈസറും ഒരു കര്‍ഷകനുമാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്. തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് ആണ് റിപ്പോര്‍ട്ട്. അതേ സമയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു .

കൈതച്ചക്കയില്‍ സ്ഫോടക വസ്തു വെച്ചത് ആനയെ ലക്ഷ്യം വെച്ചല്ലെന്ന് സൂചന. കര്‍ഷകര്‍ കൃഷി നശിപ്പിക്കാനെത്തുന്ന പന്നികളെ ഓടിക്കാനായി ചെയ്തതാണെന്നാണ് ഉയരുന്ന സംശയം. കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം ശക്തമാകുമ്പോള്‍ ഉദ്യോഗസ്ഥരെ കുഴക്കുന്നത് ആനയുടെ സഞ്ചാരപഥമാണ്.

ആന ചരിഞ്ഞതിന് സമീപത്തെ തോട്ടങ്ങളിലെ ആളുകളെും മറ്റും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രദേശത്തെ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് അന്വഷണം നടക്കുന്നുണ്ടെങ്കിലും ആന കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഈ പ്രദേശത്ത് എത്തിയതാകാമെന്ന ചിലസംശയങ്ങളുമുണ്ട്. ആനയുടെ ദാരുണാന്ത്യത്തിന് പിന്നാലെ സംഭവം നടന്നത് മലപ്പുറത്താണെന്ന് വ്യാജവാര്‍ത്തയിറക്കി പ്രമുഖര്‍ ചില വംശീയ പ്രസ്താവനകള്‍ നടത്തിയതും ചര്‍ച്ചയാവുകയാണ്.

നിലമ്ബൂര്‍ വനമേഖലയില്‍ സമാനമായ രീതിയില്‍ പരിക്കേറ്റ ആനയെ കണ്ടെത്തിയതാണ് ഇതിനുകാരണം. ഈ ആനയ്ക്കും ചരിഞ്ഞ ആനയ്ക്കും ഉണ്ടായ മുറിവുകള്‍ സമാനമാണ്.പ്രദേശത്തെ ചിലര്‍ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും എത്തുന്ന ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്താനായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഈ സ്‌ഫോടക വസ്തുക്കളാണോ ആനയുടെ ജീവനെടുത്തതെന്നാണ് അന്വേഷിക്കുന്നത്.

ഈ പ്രദേശത്ത് വന്യമൃഗങ്ങളെ തുരത്താന്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ആഹാരസാധനങ്ങള്‍ വിതറുന്ന ആളുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയെന്നാണ് വിവരം.ആനയുടെ ജീവനെടുത്തത് പന്നിപ്പടക്കമാണെന്ന നിഗമനത്തിലാണ് അധികൃതര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ആന ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പും മണ്ണാര്‍ക്കാട് പൊലീസും പ്രത്യേകം കേസെടുത്തിട്ടുണ്ട്.

അതേസമയം പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും വേണ്ടചികിത്സ നല്‍കുന്നതിന് വനംവകുപ്പ് ഒന്നും ചെയ്തില്ലെന്ന ആരോപണവുമായി പ്രദേശവാസികള്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ മാത്രമാണ് വനപാലകര്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്നും അവര്‍ആവശ്യപ്പെടുന്നു. എന്നാല്‍ ആരോപണത്തില്‍ കഴമ്ബില്ലെന്നും ഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് പറയുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (46 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (48 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (51 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (56 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends