പ്രസവത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ മണിയൂര്‍ സ്വദേശിനിയായ 28 കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം നിരവധി പേര് നിരീക്ഷണത്തില്‍...
കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ മണിയൂര്‍ സ്വദേശിനിയായ 28 കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം നിരവധി പേര് നിരീക്ഷണത്തിലായി. ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്കും സര്ജന്മാര്ക്കും പുറമെ ജനറല്‍ സര്ജര്മാരും ഡോക്ടര്‍മാരും യുവതിയെ പരിശോധിക്കാനായി എത്തിയിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥികളും നഴ്സുമാരും ലിസ്റ്റില്‍ വരും. തുടര്‍ന്നാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. ഇവരുടെ സ്രവം ഇന്ന് പരിശോധനയ്ക്കയക്കും.അതി സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയായിരുന്നു യുവതിയുടെയും കുഞ്ഞിന്റേയും ജീവന് രക്ഷിക്കാനായത്. തുടര്‍ന്നുള്ള പരിശോധനയിലായിരുന്നു യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില ഗുരുതരമായിരുന്നു.
തുടര്‍ന്ന് അടിയന്തരമായി മെഡിക്കല്‍ കോളേജില്‍ എത്തുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. പലപ്പോഴും പത്ത് മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടുപോയിരുന്നു. മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കം നിരീക്ഷണത്തിലുണ്ട്.
https://www.facebook.com/Malayalivartha