നഗരസഭാധ്യക്ഷന്‍ ക്വാറന്റീന് ആവശ്യപ്പെട്ട് കോഴിക്കോട് യുഡിഎഫ് സമരം
നഗരസഭാ ഓഫിസിനു മുന്പില് യുഡിഎഫ് സമരം നടത്തി.
നഗരസഭാധ്യക്ഷനെ ക്വാറന്റീന് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
പൂളവയലിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുമായി നഗരസഭാധ്യക്ഷനും ചില കൗണ്‍സിലര്‍മാരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ക്വാറന്റീനില്‍ പോകണമെന്നുമായിരുന്നു ആവശ്യം.
റോഡു പണിക്കാര്‍ക്കും ലോഡിറക്കാന്‍ പോയവര്‍ക്കും ക്വാറന്റീന് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ റോഡ് പണി നിരീക്ഷിക്കാന്‍ നിര്‍മാണ സ്ഥലത്തു പോയ ചെയര്‍മാനും കൂട്ടര്‍ക്കും കര്‍ശന നിര്‍ദേശം നല്കാന് ആരോഗ്യ വകുപ്പ് തയാറാകണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.
യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി ചെയര്മാന് ഷബീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബാബു പഴുപ്പത്തൂര്‍, സക്കരിയ മണ്ണില്‍, റ്റിജി ചെറുതോട്ടില്‍, ഇബ്രാഹിം തൈത്തൊടി, നൗഫല്‍ കൈപ്പഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha