കാസര്‍കോട് മാസ്ക് ധരിക്കാത്ത 128 ഓളം പേര്‍ക്കെതിരെ കേസ്...
കാസര്‍കോട് മാസ്ക് ധരിക്കാത്തതിന് ബുധനാഴ്ച 128 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 4532 ആയി. നിരോധനം ലംഘിച്ച് യാത്രചെയ്തതിന് ജില്ലയില്‍ ഇതുവരെ 2568 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3236 പേര് അറസ്റ്റിലായി. 1102 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ലോക്ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആദൂര്‍ (1), മേല്‍പറമ്പ് (1), ബേക്കല്‍ (1), നീലേശ്വരം (1), ചന്തേര (1) സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ആറുപേരെ അറസ്റ്റു ചെയ്തു. മൂന്നുവാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha