കണ്ണൂരില് 40 ഏക്കര് കണ്ടല് വെട്ടിനശിപ്പിച്ചു

കണ്ണൂരില് ചെറുകുന്ന്, ഏഴോം പഞ്ചായത്തുകളിലായി നാല്പതേക്കറോളം കണ്ടല്ക്കാടുകള് നശിപ്പിക്കപ്പെട്ടു.
സുഭിക്ഷം പദ്ധതിയുടെ ഭാഗമായ നെല്ക്കൃഷിക്കും, നെല്ലും മീനും സംയോജിത കൃഷി പദ്ധതിക്കുമായാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കണ്ടല് വെട്ടിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. മീനിന്റെ തീറ്റപ്പാടങ്ങളായ കണ്ടലുകള് വെട്ടിക്കളഞ്ഞിട്ടാണോ, കൃത്രിമ തീറ്റ നല്കി മീന് വളര്ത്താന് പോകുന്നതെന്നാണു പരിസ്ഥിതി പ്രേമികളുടെ ചോദ്യം.
30 വര്ഷത്തിലേറെയായി കണ്ടല് മാത്രമുള്ള ചെറുകുന്ന് താവം കാപ്പില് ഭാഗത്തു 100 കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 40 ഏക്കര് കണ്ടലാണ് നെല്ക്കൃഷിക്കായി കണ്ടെത്തിയത്. ഇതില് ഇരുപതേക്കര് വെട്ടിക്കഴിഞ്ഞു. തരിശുഭൂമിയില് കൃഷി ചെയ്യണമെന്ന സര്ക്കാര് നിര്ദേശത്തിന് പ്രകാരമാണ് അവിടം നെല്ക്കൃഷിയ്ക്കായി കണ്ടെത്തിയതത്രേ.
പരിസ്ഥിതിലോല പ്രദേശമായ കണ്ടല്ക്കാട് വിവിധ ജലജീവികളുടെയും പക്ഷികളുടെയും ആവാസ സ്ഥലമാണ്. അത് തരിശുഭൂമിയല്ല. ഒരു പദ്ധതിക്കു വേണ്ടിയും കണ്ടല് വെട്ടാന് പാടില്ലെന്നാണു നിയമം. വെട്ടേണ്ടിവന്നാല്, പകരം അതേ അളവില് കണ്ടല് വച്ചുപിടിപ്പിക്കണമെന്നു വിവിധ കോടതി വിധികളുണ്ട്. ഇവിടെ അങ്ങനെ ഉണ്ടായിട്ടില്ല.
ഏക്കറുകണക്കിനു സ്ഥലത്ത് ഏഴോം പഞ്ചായത്തിലെ കോമത്ത് ബണ്ട് ഭാഗത്തും കണ്ടല് വെട്ടിയിട്ടുണ്ട്. ഇവിടെയും സംയോജിത നെല്ക്കൃഷിയാണു നടപ്പാക്കുന്നത്. കണ്ടല് വെട്ടുന്നതിനെതിരെ പരിസ്ഥിതി വാദികള് പല പ്രതിഷേധങ്ങള് നടത്തിയെങ്കിലും വിജയം കണ്ടില്ല. കണ്ടല് വെട്ടിക്കളഞ്ഞെങ്കിലും പലയിടത്തും കൃഷി തുടങ്ങിവച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























