ഉത്രവധക്കേസില് ഒന്നാംപ്രതിയും ഭര്ത്താവുമായ സൂരജിന്റെ മാതാവ് രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു.... പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫിസില് വെച്ചാണ് ചോദ്യം ചെയ്യല്

ഉത്രവധക്കേസില് ഒന്നാംപ്രതിയും ഭര്ത്താവുമായ സൂരജിന്റെ മാതാവ് രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫിസില് വെച്ചാണ് ചോദ്യം ചെയ്യല്. ഇന്ന് പത്തരയോടെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നില് ഹാജരായത്. ഗാര്ഹിക പീഡനം, സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങള് ഇവര്ക്കെതിരെ ചുമത്തുമെന്നാണ് സൂചന.
സൂരജിന്റെ മാതാവിനേയും സഹോദരിയേയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്താണ് വിട്ടയച്ചത്. ഉത്രയുടെ സ്വര്ണാഭരണങ്ങള് ഒളിപ്പിച്ചതില് ഇവര്ക്ക് പങ്കുണ്ടെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha


























