മുഖത്ത് നിറയെ പാടുകൾ; പകുതി വസ്ത്രം മാത്രമേ ഉണ്ടായിരുന്നുവുള്ളൂ; മകനെ ഉപദ്രവിച്ചുവെന്നും കരഞ്ഞ് പറഞ്ഞു; കൂട്ടബലാത്സംഗത്തിന് ഇരയായ വീട്ടമ്മ അവശ നിലയിലായിരുന്നു; രക്ഷകരായ യുവാക്കൾ ആ സംഭവം ഓർത്തെടുക്കുന്നത് ഇങ്ങനെ

രക്ഷിക്കണേ എന്നലറി അവർക്ക് മുന്നിലേക്ക് വന്ന ആ യുവതിയെ ഈ യുവാക്കൾക്ക് മറക്കാൻ സാധിക്കുന്നില്ല. ആ നിലവിളിയിലും യുവതിയുടെ ദയനീയ അവസ്ഥയിലും ആ യുവാക്കളും പകച്ചു. കഠിനംകുളത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പേടിച്ച് നിലവിളിച്ചു കൊണ്ടാണ് കാറിന് മുന്നില് ചാടി സഹായം അഭ്യര്ത്ഥിച്ചതെന്ന് യുവതിയെ രക്ഷിച്ച യുവാക്കളിൽ ഒരാളായ ഷാബു പറഞ്ഞു . കാറില് കയറിയ യുവതി പേടിച്ച് കരഞ്ഞുകൊണ്ടാണ് കൂട്ടബലാത്സംഗം നേരിട്ട വിവരം പറഞ്ഞതെന്ന് യുവാക്കള് പറഞ്ഞു. യുവതിയുടെ മുഖത്ത് പാടുകൾ ഉണ്ടായിരുന്നു. പകുതി വസ്ത്രം മാത്രമേ ഉണ്ടായിരുന്നുവുള്ളൂ എന്നും യുവാക്കള് പറയുന്നു. രാത്രി എട്ട് മണിയോടെ പുത്തൻതോപ്പിന് അടുത്ത് വച്ചായിരുന്നു യുവതി കാറിന് മുന്നില് ചാടി യുവാക്കളോട് സഹായം അഭ്യര്ത്ഥിച്ചത്. ആറ് പേരാണ് സംഘത്തില് ഉണ്ടായിരുന്നതെന്ന് യുവതി പറഞ്ഞു. ഒരാള് യുവതിയുടെ മകനെ ഉപദ്രവിച്ചുവെന്നും യുവതി യുവാക്കളോട് പറഞ്ഞു.
സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ കണിയാപുരത്തെ വീട്ടില് എത്തിച്ച ശേഷമാണ് വിവരം പൊ ലീസിനെ അറിയിച്ചതെന്നും പിന്നീട് പൊലീസെത്തി കേസ് രജിസ്റ്റര് ചെയ്തെന്നും യുവാക്കള് പറഞ്ഞു.കൂട്ടബലാത്സംഗത്തിന് ഇരയായ വീട്ടമ്മയുടെ ഭർത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവ് അൻസാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു പീഡിപ്പിച്ചത്. നിർബന്ധിച്ച് യുവതിയെ മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
https://www.facebook.com/Malayalivartha


























