ഗുണ്ടാ സംഘാംഗത്തിന്റെ പല്ല് അടിച്ചു പൊട്ടിച്ച കേസില് സ്വര്ണക്കവര്ച്ചാക്കേസിലെ പ്രതി അറസ്റ്റിലായി

ഗുണ്ടാ സംഘാംഗം ഈസ്റ്റ് കല്ലൂര് ചങ്ങനാംപറമ്പില് വിഷ്ണുവിനെ മേയ് 30-ന് അടിച്ചു പല്ലു പൊട്ടിച്ച സംഭവത്തില് വെങ്ങാലൂര് ചോഴക്കുന്നില് ജമാലിനെ (40) ഇന്നലെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
എടയാര് സ്വര്ണക്കവര്ച്ച കേസുമായി ബന്ധപ്പെട്ട് ജമാല് ഹാജരാകാന് എത്തുമ്പോള് പിടികൂടാന് ബുധനാഴ്ച തൊടുപുഴ പൊലീസ് ആലുവ കോടതി പരിസരത്തു നിലയുറപ്പിച്ചിരുന്നു. എന്നാല്, അതിനു മുന്പു തന്നെ അടിയേറ്റ വിഷ്ണു ഉള്പ്പെടുന്ന ഗുണ്ടാ സംഘം ഇയാളെ തട്ടിക്കൊണ്ടു പോയി.
അഞ്ചംഗ ഗുണ്ടാ സംഘത്തിന്റെ കൈയ്യില് നിന്നും പെരുമ്പാവൂര് റൂട്ടില് കുട്ടമശേരിയില് , ആലുവ പൊലീസ് ജമാലിനെ മോചിപ്പിക്കുകയും ഗുണ്ടാ സംഘത്തിലെ 5 പേരെ പിടികൂടുകയും ചെയ്തു. അവര് റിമാന്ഡിലാണ്. തൊടുപുഴ കോടതി ജമാലിനെയും റിമാന്ഡ് ചെയ്തിട്ടുണ്ട്.
ഒട്ടേറെ ലഹരിമരുന്നു കേസുകളില് പ്രതികളാണു ജമാലും പിടിയിലായ 5 പേരും. എടയാറില് നിന്നു കവര്ച്ച ചെയ്ത മലര് രൂപത്തിലുള്ള 20 കിലോഗ്രാം സ്വര്ണം ചങ്ങനാശേരിയിലെ സ്വര്ണപ്പണിക്കാരന്റെ പക്കല് കൊടുത്തു കട്ടയാക്കി മാറ്റിയ ശേഷം കോട്ടയത്തെ ജ്വല്ലറിയില് വിറ്റു പണം കൈപ്പറ്റിയതു ജമാലാണെന്നു പൊലീസ് പറഞ്ഞു. ഈ കേസില് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























