പരശുരാമന്റെ മഴുവുമായി കടയ്ക്കല് വെട്ടി ജേക്കബ് തോമസ്; 2017 ല് നട്ട ഒരു കോടി വൃക്ഷതൈകള് നന്നായി വളരട്ടെ, വളരുന്നത് ആരൊക്കെ? ഞെട്ടിത്തരിച്ച് ടീം പിണറായി

2017 ല് നട്ട ഒരു കോടി വൃക്ഷതൈകള് നന്നായി വളരട്ടെ, വളരുന്നത് ആരൊക്കെ?': സര്ക്കാരിനെതിരെ വിമര്ശനവുമായി മുന് ഡിജിപി ജേക്കബ് തോമസ്. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടാണ് ജേക്കബ് തോമസിന്റെ പുതിയ വിമര്ശനം. 2017 ല് നട്ട ഒരു കോടി വൃക്ഷതൈകള് നന്നായി വളരട്ടെ, വളരുന്നത് ആരൊക്കെ.,എന്ന പരിഹാസവുമായാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സര്വ്വീസില് ഉണ്ടായിരുന്നപ്പോള് തന്നെ സര്ക്കാരിനെ വിമര്ശിക്കാന് മടികാട്ടാതിരുന്ന ജേക്കബ്ബ് തോമസ് വിരമിച്ചിട്ടും സര്ക്കാരിനെതിരെയുള്ള അഴിമതികള്ക്കെതിരെ തുറന്നടിക്കുകയാണ്. 75 കോടിയോളം രൂപ ചെലവിട്ട് 2010 മുതല് പരിസ്ഥിതി ദിനത്തില് നട്ട മരങ്ങളെല്ലാം വളരുന്നത് കാണാന് എന്ത് ഭംഗി. ജേക്കബ്ബ് തോമസ് പടിയിറങ്ങുന്നത് വിവാദങ്ങള് അവസാനിപ്പിക്കാതെയാണ് 2017 ല് നട്ട ഒരു കോടി വൃക്ഷതൈകള് നന്നായി വളരട്ടെ, വളരുന്നത് ആരൊക്കെ. പരശുരാമന്റെ മഴുവുമായി അടുത്ത റോളിലേക്ക് ജേക്കബ് തോമസ് പടിയിറങ്ങിയതോടെ ഇനിയും പലതും കാണേണ്ടി വരും കേരളത്തിന്. വിവാദങ്ങളുടെ ഒരു സര്വീസ് കാലയളവിനൊടുവില് ജേക്കബ് തോമസ് ഐപിഎസ് പടിയിറങ്ങത് നാടകീയമായാണ്. ''പരശുരാമന്റെ ഒരു മഴു പണിതിട്ടുണ്ട്. അപ്പോ ഈ മഴുവുമായി അടുത്ത റോളിലേക്ക്'', എന്നാണ് ഷൊര്ണ്ണൂര് മെറ്റല് ഇന്ഡസ്ട്രീസ് എംഡിയായിരിക്കെ വിരമിക്കുമ്പോള് ജേക്കബ് തോമസ് പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനില് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് പറയുന്ന അദ്ദേഹം രാഷ്ട്രീയപ്രവേശനസാധ്യതയും തള്ളിക്കളയുന്നില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങള് എന്ന് മാത്രമാണ് മറുപടി.
കമ്പനി ഷോറൂമില് നിന്ന് കത്തിയും മടവാളും ചിരവയുമെല്ലാം പണം വാങ്ങിയാണ് അദ്ദേഹം മടങ്ങുന്നത്. അവസാനദിവസം ഓഫീസില് കിടന്നുറങ്ങിയ ചിത്രം പോസ്റ്റ് ചെയ്ത അദ്ദേഹം ഒരു യാത്രയയപ്പ് ചടങ്ങില് പോലും പങ്കെടുക്കാതെയാണ് 35 വര്ഷത്തെ ഐപിഎസ് സേവനം അവസാനിപ്പിച്ചത്. പൊലീസ് ആസ്ഥാനത്ത് നടന്നതും, ഐപിഎസ് അസോസിയേഷന് നടത്തിയതുമായ യാത്രയയപ്പ് ചടങ്ങുകളില് നിന്ന് ജേക്കബ് തോമസ് വിട്ടു നില്ക്കുകയായിരുന്നു. 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത കത്തിയുണ്ടാക്കും എന്നാണ് തന്നെ ഒതുക്കിയതിനെക്കുറിച്ച്, ഹാസ്യത്തില് പൊതിഞ്ഞ പതിവ് വിമര്ശന ശൈലിയില്ത്തന്നെ ജേക്കബ് തോമസ് മറുപടി നല്കിയത്. പടിയിറങ്ങുന്നതിന് തലേന്ന്, തമിഴ്നാട്ടിലെ രാജാപാളയത്ത് അനധികൃതമായി സ്വത്ത് വാങ്ങിയെന്ന കേസ് എഴുതിത്തള്ളാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെ, സര്ക്കാര് അനുവാദമില്ലാതെ പുസ്കമെഴുതിയ കേസില് ജേക്കബ് തോമസിനെതിരെ സര്ക്കാര് നല്കിയ പ്രോസിക്യൂഷന് അനുമതി കൂടി ജേക്കബ് തോമസിന് മുമ്പിലുണ്ട്. അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച ഉദ്യോഗസ്ഥന് വിരമിക്കുന്ന സമയത്ത് രണ്ട് അഴിമതിക്കേസുകളില് പ്രതിയാണെന്നതും ശ്രദ്ധേയം.
https://www.facebook.com/Malayalivartha


























