പീഠനത്തിനു മുമ്പ് ലോക്ക് ഡൗണ് സമയത്ത് പുതുക്കുറുച്ചി ബീച്ചില് ഭാര്യയെയും കൂട്ടി സുഹൃത്തുക്കളോട് വില നിശ്ചയിക്കാന് കൊണ്ടുപോയിരുന്നു; കൂട്ടബലാത്സംഗ ശ്രമം നടന്നത്തിന്റെ തലേദിവസം പണം വാങ്ങിയിരുന്നുവെന്നും മൊഴി

കൂട്ടബലാത്സംഗ ശ്രമം നടന്നത്തിന്റെ തലേദിവസം ഭര്ത്താവ് പണം വാങ്ങിയിരുന്നുവെന്ന് കഠിനംകുളം പീഡനത്തിലെ യുവതിയുടെ മൊഴി. വീട്ടുടമ രാജനില് നിന്ന് പണം വാങ്ങുന്നത് കണ്ടുവെന്നാണ് യുവതി മൊഴി നല്കിയിരിക്കുത്. പീഡനത്തിന് മുമ്പ് യുവതിക്ക് മദ്യം നല്കുമ്പോള് മറ്റ് പ്രതികള് പുതുക്കുറുച്ചിയിലെ രാജന്റ വീട്ടിന് പരിസരത്തുണ്ടായിരുന്നു.
ലോക്ക് ഡൗണ് സമയത്ത് പുതുക്കുറുച്ചി ബീച്ചില് ഭാര്യയെയും കുട്ടികളെയും കൊണ്ട് അടുത്ത അടുത്ത ദിവസങ്ങളില് ഭര്ത്താവ് എത്തി. ബീച്ച് കാണിക്കാനെന്ന് പറഞ്ഞായിരുന്നു ഇവരെ കൊണ്ടുവന്നത്. ഈ സമയം ബീച്ചിന് സമീപം സുഹൃത്തുക്കള് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഭാര്യയെ മദ്യം കുടിപ്പിച്ചശേഷം ഭര്ത്താവ് മുങ്ങിയതും ഗൂഡാലോചന അനുസരിച്ചായിരുന്നു.
ഉപദ്രവിക്കും മുമ്പ് ഇന്നലെ യുവതിക്ക് മദ്യം നല്കിയത് ബീച്ചിന് സമീപത്തെ ഭര്ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്വെച്ചാണ്. ഈ സമയം യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ച മറ്റ് നാലു സുഹൃത്തുക്കള് വീടിന് പുറത്തു കാത്തു നിന്നെന്നാണ് പൊലീസ് പറയുന്നത്. യുവതി മദ്യലഹരിയിലായി ഉറങ്ങിയതിന് പിന്നാലെ ഭര്ത്താവ് മുങ്ങിയതും മുന് ധാരണപ്രകാരം.
ഭര്ത്താവിനെ ഒരു സംഘം മര്ദ്ദിക്കുന്നുവെന്ന് പറഞ്ഞാണ് യുവതിയെ പ്രതികള് ഓട്ടോയില് പിടിച്ചു കയറ്റി ആളൊഴിഞ്ഞ് സ്ഥലത്തേക്ക് കൊണ്ടുവന്നത്. പ്രതികള് രണ്ട് മൊബൈല് ഫോണുകള് മോഷ്ടിച്ചെന്നും യുവതിയുടെ മൊഴില് പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില് പ്രതികള്ക്കെതിരെ മോഷണവും ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. കേസില് യുവതിയുടെ ഭര്ത്താവടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രധാന പ്രതി നൗഫല് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ കടത്തികൊണ്ട് പോയ ഓട്ടോയുടെ ഉടമ നൗഫലാണ്. പ്രതികള് സഞ്ചരിച്ച ഓട്ടോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിക്കൊപ്പം ഉണ്ടായിരുന്ന മകനെ ഉപദ്രവിച്ചതിനാല് പ്രതികള്ക്കെതിരെ മറ്റ് വകുപ്പുകള്ക്ക് പുറമേ പോക്സോയും ചുമത്തും. സംഭവത്തില് സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഓട്ടോയുമായി മറ്റുള്ളവര് എത്തുന്നതും യുവതിയെ കൊണ്ടുപോകുന്നതുമെല്ലാം മുന്കൂട്ടി നിശ്ചയിച്ച ആസൂത്രണ പ്രകാരമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഓടി രക്ഷപ്പെട്ട യുവതിയെ രക്ഷപ്പെടുത്തിയത് വഴിയിലൂടെ എത്തിയ രണ്ട് യുവാക്കളാണ്. ഏറെനാള് യുവതിയും ഭര്ത്താവും തമ്മില് അകന്ന് കഴിയുകയയിരുന്നു. ഒരു മാസം മുമ്പാണ് ഭര്ത്താവ് യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് യുവതിയുടെ ഭര്ത്താവ്.
ഭര്ത്താവും ആറ് സുഹൃത്തുക്കളും ചേര്ന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്കി. ഭര്ത്താവ് നിര്ബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. മദ്യം കഴിച്ച് ഉറങ്ങുകയായിരുന്ന യുവതിയെ പ്രതികളിലൊരാളാണ് വീട്ടിന് പുറത്തേക്ക് വിളിച്ച് കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha


























