ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഖ്യപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു... കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍, അന്വേഷണ സംഘത്തിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും മുന്നില്‍ പൊട്ടിക്കരഞ്ഞ് അമ്മയും മകളും
അഞ്ചല്‍ ഏറം വിഷു വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഖ്യപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. കൊട്ടാരക്കര റൂറല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ എത്തിയ രേണുകയെയും സൂര്യയെയും രാത്രി ഒന്പതുവരെ ചോദ്യം ചെയ്തു. തുടര്‍ന്ന് വരും ദിവസങ്ങളില്‍ അറിയിക്കുന്ന മുറയ്ക്ക് ഹാജരാകണമെന്നു നിര്‍ദേശം നല്കി വിട്ടയച്ചു.തെളിവ് നശിപ്പിക്കല്‍, കേസിലെ ഗുഢാലോചനയില്‍ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍.
അന്വേഷണ സംഘത്തിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും പൊട്ടി കരച്ചിലായിരുന്നു അമ്മയുടെയും മകളുടെയും മറുപടി. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒരു പങ്കുമില്ലെന്ന് ഇരുവരും ആവര്‍ത്തിക്കുന്നു. സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. ഗാര്‍ഹിക പീഡന പരാതിയില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണു വിവരം.
ഡിവൈഎസ്പി: എ.അശോകന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സുരേന്ദ്രനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റി. മറ്റൊരു പ്രതി പാമ്പുപിടിത്തക്കാരന് ചാവര്‍കോട് സുരേഷും റിമാന്‍ഡിലാണ്. വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഒന്നാം പ്രതി സൂരജ്, രണ്ടാം പ്രതി സുരേഷ്, മൂന്നാം പ്രതിയും സൂരജിന്റെ പിതാവുമായ സുരേന്ദ്രന് എന്നിവരെ ഇന്നലെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha