കാട്ടുപന്നികള് സ്കൂട്ടറിലിടിച്ച് യാത്രക്കാര്ക്ക് പരുക്ക്

കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്ത് കൂളിമാട് റോഡില് വച്ച് സ്കൂട്ടറിലേക്ക് കാട്ടുപന്നികള് വന്നിടിച്ചതിനെ തുടര്ന്ന് രണ്ടു പേര്ക്ക് പരുക്കേറ്റു.കല്പ്പള്ളി എറക്കോട്ടുമ്മല് മൂസക്കുട്ടി, ഭാര്യ സബീറ എന്നിവര്ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.
ചെറുവാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ സ്കൂട്ടറിനു നേരെ കാട്ടുപന്നികള് ഓടിയടുത്തപ്പോള് അവയുടെ മേല് ഇടിച്ച് നിയന്ത്രണം വിട്ട് സ്കൂട്ടര് മറിയുകയായിരുന്നു. റോഡിലേക്കു വീണ ഇരുവരെയും കാട്ടുപന്നികള് ആക്രമിച്ചു. ബഹളം വച്ചതോടെയാണ് പന്നിക്കൂട്ടം ഒഴിഞ്ഞത്. കൈക്കും കാലിനും നെറ്റിക്കും സാരമായി പരുക്കേറ്റ മൂസക്കുട്ടി ചികിത്സയിലാണ്.
ഏതാനും മാസങ്ങള്ക്ക് മുന്പ് പിഎച്ച്ഇഡി, വെള്ളലശ്ശേരി ഭാഗങ്ങളിലെ 2 പേരെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ച് പരുക്കേല്പ്പിച്ചിരുന്നു. ചൂലൂരില് വളര്ത്തു പശുവിനെയും പന്നിക്കൂട്ടം ആക്രമിച്ചു കൊന്നിട്ടുണ്ട്. മാവൂര്, ചാത്തമംഗലം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാണ്.
https://www.facebook.com/Malayalivartha


























