കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് കഞ്ചാവാണെന്ന് പറഞ്ഞ് വിറ്റു... കാശ് പോയവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി
കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് കഞ്ചാവാണെന്ന് പറഞ്ഞ് വിറ്റു... കാശ് പോയവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായികഞ്ചാവാണെന്നു പറഞ്ഞ് കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് അരലക്ഷം രൂപക്ക് വില്‍ക്കുകയും കാശ് പോയവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നാല് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചാലിശ്ശേരി ചെരിപ്പൂരില്‍ മണിയാരകം കുന്ന് വീട്ടില്‍ റിന്‍ഷാദിനെയാണ് (24) അറസ്റ്റ് ചെയ്തത്.
വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിയെ പൊന്നാനി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. മഞ്ചേരി സ്പെഷല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മുഖ്യപ്രതി എടപ്പാള്‍ അയലക്കാട് സ്വദേശി നരിയന്‍ വളപ്പില്‍ കിരണിനെ (18) മൂന്നാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പൊന്നാനി സ്വദേശിയായ അമല്‍ ബഷീറിനെ തട്ടിക്കൊണ്ടുപോയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇനിയും ഒട്ടേറെപ്പേര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha