Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

'കഴിഞ്ഞ ആഴ്ച അൽപ്പം ദൂരെയുള്ള പാകിസ്താനി മാർക്കറ്റിൽ നിന്നും വാങ്ങിയ ഈ പുതിയ തോക്കുകൂടെ കയ്യിൽകരുതുന്നത് നല്ലതായിരിക്കുമെന്ന്​ 'അമ്മ പറഞ്ഞു. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!ഡോ. അപർണ സൗപർണിക എഴുതിയ കുറിപ്പ്​ വൈറലാകുന്നു

06 JUNE 2020 08:55 AM IST
മലയാളി വാര്‍ത്ത

പാലക്കാട്​ ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മുൻകേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി അടക്കമുള്ളവർ മലപ്പുറത്തിനെതിരായി പ്രചാരണം ഏറ്റുപിടിച്ചതോടെ വിഷയം ദേശീയ തലത്തിലും വളരെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. നിരവധിപേരാണ് ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ മഞ്ചേരി സ്വദേശിനിയായ വനിത ഡോക്​ടറെയഴുതിയ ഫേസ്​ബുക്ക്​ പോസ്​റ്റ്​ വൈറലാകുന്നു.

ഫേസ്​ബുക്ക്​ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

രാവിലെ മകനെയുംകൊണ്ട് പുറത്തുപോകാനായി ബുള്ളറ്റ്പ്രൂഫ് നാനോയിൽ കയറിയപ്പോളേക്കും ‘അമ്മ ഒരു Barret M82 കൊണ്ടുവന്നുതന്നു. വണ്ടിയിൽ എപ്പോളും ഒരു AK47 ഉണ്ടാകുമെങ്കിലും കഴിഞ്ഞ ആഴ്ച അൽപ്പം ദൂരെയുള്ള പാകിസ്താനി മാർക്കറ്റിൽ നിന്നും വാങ്ങിയ ഈ പുതിയ തോക്കുകൂടെ കയ്യിൽകരുതുന്നത് നല്ലതായിരിക്കുമെന്ന്​ 'അമ്മ പറഞ്ഞു. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!

ഹിന്ദുക്കളായതുകൊണ്ട് ഇവിടെ ഭൂമിവാങ്ങാൻപറ്റാത്തതു കാരണം ആകാശത്തിൽ കുടികെട്ടിയ ഞങ്ങൾക്ക് വണ്ടി റോഡിലേക്കിറക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. പക്ഷെ ഇപ്പോൾ അതൊക്കെ ശീലമായിരിക്കുന്നു... കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!

നിരക്ഷരരും ബാലികാവധുക്കളുമൊക്കെയായ ഒരുകൂട്ടം ജനത തിങ്ങിപ്പാർക്കുന്ന ചേരിക്കടുത്തുള്ള പഴയ കെട്ടിടത്തിൽ ഐ.എസ്​ റിക്രൂട്ട്മ​െൻറ്​ സ​െൻറർ എന്ന തിളങ്ങുന്ന ബോർഡ് തൂങ്ങിയിരുന്നു . ഭയമുണ്ടെങ്കിലും ഇതൊന്നും പുതുമയായിരുന്നില്ല. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!

ഇവിടെ അധികം സ്കൂളുകൾ ഇല്ലാത്തതുകൊണ്ട് അൽപ്പം അകലെ രഹസ്യമായി നടത്തിവന്നിരുന്ന ഭഗവത്‌ഗീത ക്ലാസ്സിലേക്കായിരുന്നു മകനെ കൊണ്ടുപോകേണ്ടിയിരുന്നത്. എല്ലാ കവലകളിലും എന്നപോലെ ഉണ്ടായിരുന്ന തീവ്രവാദ കോച്ചിങ് ക്ലാസ്സുകൾക്ക് പകരം കേരളത്തിലോ ഇന്ത്യയിലോ ഉള്ളതുപോലത്തെ സ്കൂളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!

പോകുന്ന വഴിയിൽ കാട്ടിലേക്കുള്ള തിരിവിൽ ആൾക്കൂട്ടവും ബഹളവും ഉണ്ടായിരുന്നു. ഗൾഫിൽനിന്നും വരുന്ന പൈസകൊണ്ട് തിന്നു എല്ലിനിടയിൽ കുത്തുമ്പോൾ, വെറുതെയിരുന്ന് മടുത്ത ഞങ്ങൾ ആനകളെയും മറ്റു മൃഗങ്ങളെയും ക്രൂരമായി കൊല്ലാറുണ്ടെന്നത് രാജ്യത്തെ പ്രമുഖ മൃഗസ്നേഹികൾക്കുവരെ അറിയാമായിരുന്നു. വ്യക്തിപരമായി ഞാനും ഇതൊക്കെ ആസ്വദിച്ചിരുന്നു. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!

ജില്ലതിർത്തിയിൽ വെടിവെപ്പില്ലാത്ത സമയങ്ങളിൽ തീവ്രവാദികൾ ഫുട്​ബാൾ കളിക്കുകയും, വീഡിയോ ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയും, ജനസംഖ്യ വർദ്ധനവിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഞാൻ ഇവരെക്കുറിച്ച്​ വെറുതെ അഭിമാനം കൊള്ളാറുണ്ടായിരുന്നു. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!

ഇവിടെ ഭീതിജനകമായ അന്തരീക്ഷമാണെങ്കിലും മറ്റുജില്ലക്കാരും മൊത്തം ഇന്ത്യ തന്നെയും സമാധാനത്തിൽ ആണെന്നുള്ളതും അവർ ഞങ്ങളെ ഓർത്തു വ്യാകുലപ്പെടാറുണ്ട് എന്നുള്ളതും അൽപ്പമൊന്നുമല്ല ആശ്വാസമാകാറുള്ളത്. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends