സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി... മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശിയാണ് മരിച്ചത്, മുന്ഫുട്ബോള് താരമായിരുന്നു ഹംസക്കോയ, ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു , മെയ് 21 ന് മുംബൈയില്‍ നിന്നെത്തിയത് റോഡു മാര്‍ഗ്ഗം
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി... മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശിയാണ് മരിച്ചത്, മുന്ഫുട്ബോള് താരമായിരുന്നു ഹംസക്കോയ. ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു , മെയ് 21 ന് മുംബൈയില്‍ നിന്നെത്തിയത് റോഡു മാര്‍ഗ്ഗം
സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. 61 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
മേയ് 21ന് റോഡുമാര്‍ഗം മുംബൈയില്‍നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഹംസക്കോയയുടെ ഭാര്യക്കും 33കാരനായ മകനും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഹംസക്കോയയെയും നിരീക്ഷണത്തിലാക്കുകയായിരുന്നു.
ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ.ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാവസ്ഥയിലായത്. തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്.
കോവിഡില്‍ നിന്ന് മുക്തരായ തിരൂര്‍, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികിത്സക്കായി നല്‍കിയത്. ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 5തവണ സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha