മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ച ഹംസക്കോയ പഴയകാല ഫുട്ബോള് താരം..പരപ്പനങ്ങാടി സ്വദേശിയായ ഇദ്ദേഹം ഇന്ത്യന് ടീമില് ഉണ്ടായിരുന്നു... മോഹന്ബഗാന്റെ താരമായിരുന്നു;മൊഹമ്മദന്സ് ക്ലബ്ബിലും കളിച്ചിട്ടുണ്ട്.. സന്തോഷ് ട്രോഫി ടീമിൽ അഞ്ച് തവണ അംഗമായിട്ടുണ്ട്..മഹാരാഷ്ട്രക്ക് വേണ്ടി കളിച്ച സന്തോഷ് ട്രോഫി താരമായിരുന്നു ഹംസക്കോയ

മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ച ഹംസക്കോയ പഴയകാല ഫുട്ബോള് താരം. പരപ്പനങ്ങാടി സ്വദേശിയായ ഇദ്ദേഹം ഇന്ത്യന് ടീമില് ഉണ്ടായിരുന്നു. മോഹന്ബഗാന്റെ താരമായിരുന്നു. മൊഹമ്മദന്സ് ക്ലബ്ബിലും കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫി ടീമിൽ അഞ്ച് തവണ അംഗമായിട്ടുണ്ട്. മഹാരാഷ്ട്രക്ക് വേണ്ടി കളിച്ച സന്തോഷ് ട്രോഫി താരമായിരുന്നു ഹംസക്കോയ.
മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ 21 ന് മുംബൈയിൽ നിന്ന് റോഡ് മാര്ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്. ഇന്ന് രാവിലെ ആറരയോടെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി
പേരക്കുട്ടികൾ അടക്കം കുടുംബത്തിലെ അഞ്ച് പേര്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പനിയെ തുടര്ന്നാണ് ആശുപത്രിയിലാക്കിയത്.. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഹംസക്കോയയുടെ മരുമകള്ക്കും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില് ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മുപ്പതാംതീയതി മുതൽ കടുത്ത പനി അനുഭവപ്പെട്ടിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര് പറയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെ രണ്ട് ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്നാൽ ഏതെങ്കിലും തരത്തിൽ ഗുരുതരവസ്ഥ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല
വെള്ളിയാഴ്ച ഉച്ചയോടെ ഹംസക്കോയയുടെ ആരോഗ്യനില മോശമായി. തുടർന്ന് മെഡിക്കൽ ബോർഡിൻ്റെ അനുമതിയോടെ പ്ലാസ്മ തെറാപ്പി നടത്തി. പ്ലാസ്മ തെറാപ്പി ചികിത്സ നല്കിയ ശേഷം കേരളത്തില് മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ. മുംബൈയിൽ നിന്ന് റോഡ് മാർഗമാണ് ഹംസക്കോയ നാട്ടിലെത്തിയത്. പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചത്.
കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് മഞ്ചേരി മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോകോൾ കര്ശനമായി പാലിക്കണമെന്ന നിര്ദ്ദേശം ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്ത്ഥിക്കുന്നുണ്ട്. പൊലീസും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്
കഴിഞ്ഞ ദിവസം കേരളത്തിൽ 111 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആകെ 1697 പേര്ക്കാണ് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത് . ഇതിൽ 973 പേര് ചികിത്സയിലുണ്ട്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി ടെസ്റ്റ് തിങ്കളാഴ്ച മുതല് നടത്താൻ തീരുമാനമായിട്ടുണ്ട് . പനി ബാധിതരെയും ശ്വാസകോശ രോഗങ്ങളുള്ളവരെയും ആണ് പരിശോധിക്കുക . ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ് ആന്റിബോഡി പരിശോധന നടത്താന് സര്ക്കാര് തീരുമാനിച്ചത്. ആഴ്ച്ചയില് 15,000 ത്തോളം ടെസ്റ്റുകള് നടത്താനാണ് തീരുമാനം.
സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്ക നിലനില്ക്കുന്ന സാഹചര്യത്തിലാണ് ആന്റിബോഡി ടെസ്റ്റുകള് ആരംഭിക്കുന്നത് . ഐസിഎംആര് വഴി പതിനാലായിരം കിറ്റുകള് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ അറിയിച്ചിരുന്നു. ഇതില് പതിനായിരം കിറ്റുകള് വിവിധ ജില്ലകള്ക്കായി നല്കി. 40,000 കിറ്റുകള് കൂടി മൂന്ന് ദിവസം കൊണ്ട് കിട്ടും.
ഒരാഴ്ച 15,000 വരെ ആന്റിബോഡി ടെസ്റ്റുകള് നടത്താനാണ് ഉദ്ദേശിക്കുന്നത്. സമൂഹ വ്യാപമുണ്ടോ എന്ന് നിരാക്ഷിക്കാനാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായാല് പിസിആര് ടെസ്റ്റ് നടത്തും.
https://www.facebook.com/Malayalivartha


























