കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മലപ്പുറത്ത് മരിച്ചു; സ്രവം പരിശോധയ്ക്ക് അയച്ചു
കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മലപ്പുറത്ത് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു മരിച്ചത്. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ്. കുട്ടിയുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗ കാരണം വ്യക്തമാകുകയുള്ളൂ.കോയമ്പത്തൂരില്‍ നിന്നെത്തിയതാണ് പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളായ കുടുംബം.
കുഞ്ഞിന് ശ്വാസ തടസ്സമുണ്ടായിരുന്നു. ശ്വാസതടസവുമായി കോയമ്ബത്തൂരില്‍ നിന്നാണ് കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവന്നത്. അതേ സമയം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ ഫുട്ബോള്‍ താരവുമായ ഹംസക്കോയ (61) കോവിഡ് ബാധിച്ച് മരിച്ചു . മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇന്നായിരുന്നു ഈ മരണവും കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . 61 വയസുകാരനായ മുന്‍ മോഹന്‍ ബഗാന് താരം ഹംസക്കോയയാണ് മരിച്ചത്.
https://www.facebook.com/Malayalivartha