കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ തണ്ണീര്‍മുക്കത്ത് തെളിവെടുപ്പ്... ഷീബയുടെ മൊബൈല്‍ ഫോണും വീട്ടിലുണ്ടായിരുന്ന താക്കോല്‍ക്കൂട്ടവും കണ്ടെടുക്കാനാണ് പോലീസ് സംഘം പ്രതി മുഹമ്മദ് ബിലാലുമായി തണ്ണീര്‍മുക്കത്ത് തെളിവെടുപ്പിനെത്തിയത്
കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ തണ്ണീര്‍മുക്കത്ത് തെളിവെടുപ്പ് നടക്കുന്നു. കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണും വീട്ടിലുണ്ടായിരുന്ന താക്കോല്‍ക്കൂട്ടവും കണ്ടെടുക്കാനാണ് പോലീസ് സംഘം പ്രതി മുഹമ്മദ് ബിലാലുമായി തണ്ണീര്‍മുക്കത്ത് തെളിവെടുപ്പിനെത്തിയത്. ഷീബയുടെ മൊബൈല്‍ ഫോണും താക്കോല്‍ക്കൂട്ടവും തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കായലില്‍ തിരച്ചില്‍ തുടരുകയാണ്.
താഴത്തങ്ങാടിയില്‍ ദമ്പതിമാരെ അക്രമിച്ച ശേഷം മുഹമ്മദ് ബിലാല്‍ കാറുമായി ആദ്യം കടന്നത് ആലപ്പുഴയിലേക്കാണ് . ഇതിനിടെയാണ് തണ്ണീര്‍മുക്കത്ത് വാഹനം നിര്‍ത്തിയത്. മൂന്ന് ദിവസം കസ്റ്റഡിയിലുള്ള പ്രതിയെ കൊണ്ട് എത്രയും വേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
എന്നാല്‍ മുഹമ്മദ് ബിലാല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസ് പറയുന്നു. പ്രതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദവും പോലീസ് തള്ളി.
https://www.facebook.com/Malayalivartha