കോഴിക്കോട് കിണറിന്റെ ജോലിക്കിടെ മണ്ണിടിഞ്ഞ് ഒരാളെ കാണാതായി... നാലുപേര്‍ രക്ഷപ്പെട്ടു, വലിയ മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ജെസിബി ഉള്‍പ്പെടെ എത്തിച്ച് മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്
കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ട് കാവ് അരങ്ങാടത്ത് പുതിയ കിണറിന്റെ ജോലിക്കിടെ മണ്ണിടിഞ്ഞ് ഒരാളെ കാണ്മാനില്ല. നാല് പേര് രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏകദേശം പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. ജോലിയ്ക്ക് അഞ്ചുപേര്‍ ഉണ്ടായിരുന്നു. സുരേന്ദ്രന്, സുഭാഷ്, അശോകന്, നാരായണന്, ശശി എന്നിവരാണ് ജോലി ചെയ്യാനുണ്ടായിരുന്നത്. ഇതില്‍ നാരായണന് എന്നയാളാണ് മണ്ണില്‍ കുടുങ്ങിക്കിടക്കുന്നത്. ഇയാളെ പുറത്തെടുക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.അപകടമുണ്ടായ ഉടനെ കൊയിലാണ്ടി ഫയര്‍ഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇതിനെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത് എന്നാണ് കരുതുന്നത്. മൂന്ന് പേര് കിണറിനുള്ളിലും രണ്ട് പേര് പുറത്തുമായിരുന്നു പണിക്കുണ്ടായിരുന്നത്. വലിയ മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി ഉള്‍പ്പെടെ എത്തിച്ച് മണ്ണ് നീക്കുകയാണ്.
"
https://www.facebook.com/Malayalivartha