കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി . സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
ഒപറ്റപ്പെട്ട കേന്ദ്രങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റര് മുതൽ 1115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.. ജൂൺ ഏഴ് ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്ട്ടുണ്ട്.
. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ഉരുള്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവര് ജാഗ്രത പാലിക്കണണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ അറിയിപ്പുമുണ്ട്
https://www.facebook.com/Malayalivartha


























