Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സൂരജിന് കുട്ടിക്കാലത്തേ വനൃമൃഗങ്ങളോട് കമ്പം; ടൈഹങ്ങൾക്കു കൊലപാതകത്തിൽ പങ്കില്ലെന്ന് അമ്മയുടെയും സഹോദരിയുടെയും വെളിപ്പെടുത്തൽ ; വെളിപ്പെടുത്തൽ വിശ്വസിക്കാതെ പോലീസ്

06 JUNE 2020 02:38 PM IST
മലയാളി വാര്‍ത്ത

സൂരജിന് കുട്ടിക്കാലത്തേ വന്യമൃഗങ്ങളോട് കമ്പമുണ്ടായിരുന്നുവെന്നും, അതിനാൽ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നതിൽ സംശയം തോന്നിയില്ലെന്നും അമ്മയും സഹോദരിയും അന്വേഷണ സംഘത്തോട് മൊഴി നൽകി. ഉത്രയെ പാമ്പ് കടിച്ചത് അറിഞ്ഞെങ്കിലും, കടിപ്പിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്.

പത്തുമണിക്കൂർ നീണ്ട പൊലീസിന്റെ ചോദ്യം ചെയ്യലിൽ എല്ലാ ചോദ്യങ്ങൾക്കും ഇവർ‌ ഉത്തരം നൽകിയെങ്കിലും ഇവരുടെ വെളിപ്പെടുത്തലുകൾ അതേപടി വിശ്വസിക്കാൻ പൊലീസ് തയ്യാറല്ല. കസ്റ്റഡിയിലുള്ള സൂരജിനെയും,സുഹൃത്തുക്കളെയും മറ്റ് ബന്ധുക്കളെയും വിളിച്ചുവരുത്തി അമ്മയുടെയും സഹോദരിയുടെയും മൊഴികളിൽ വ്യക്തത വരുത്തും.കൊലപാതകത്തിൽ എന്തെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടാൽ ഇവരെ കേസിൽ പ്രതിയാക്കാൻ തന്നെയാണ് നീക്കം. വ്യക്തമായ തെളിവില്ലാതെ ഇവരെ പ്രതിയാക്കിയാൽ അത് കേസിന് പ്രതികൂലമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഉത്രയുമായി പല തവണ പ്രശ്‌നങ്ങളും വഴക്കുമുണ്ടായതായി അന്വേഷണസംഘത്തോട് ഇവർ സമ്മതിച്ച സാഹചര്യത്തിൽ ഗാ‌ർഹിക പീഡന നിയമപ്രകാരം ഇരുവർക്കുമെതിരെ നടപടി കൈക്കൊള്ളാൻ പൊലീസ് ആലോചിക്കുന്നുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് ഉടൻ വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ലഭ്യമായാൽ അനന്തര നടപടികൾ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.ഉത്രയുടെ വീട്ടുകാർ സൂരജിന് നൽകിയ മുഴുവൻ സ്വർണങ്ങളെക്കുറിച്ചും അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിൽ പങ്കില്ലെന്ന് അമ്മയും സഹോദരിയും പൊലീസിനോട് കരഞ്ഞു പറഞ്ഞു. എന്നാൽ അന്വേഷണ സംഘം ഇക്കാര്യങ്ങൾ പൂർണമായും വിശ്വസിച്ചിട്ടില്ല. തെളിവുകൾ സമാഹരിച്ച ശേഷം ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സൂരജ് മാത്രമാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. പിതാവ് സുരേന്ദ്രപ്പണിക്കരെ ഇന്നലെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ടാംപ്രതി പാമ്പ് പിടിത്തക്കാരൻ ചിറക്കര സുരേഷിനെ നേരത്തെ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഉത്രയുടെ പിതാവ് സൂരജിന് നൽകിയ സ്വർണാഭരണങ്ങളിൽ മൂന്നു പവൻ അമ്മയും
സഹോദരിയും പൊലീസിന് മുന്നിൽ ഹാജരാക്കി.നേരത്തെ കണ്ടെത്തിയതിന്റെ ബാക്കി സ്വർണത്തെ സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.സൂരജിന്റെ അച്ഛന് ആട്ടോറിക്ഷ വാങ്ങാനായി 21 പവൻ പണയം വച്ചു. 15 പവൻ സ്വർണം വിറ്റതിന്റെ തെളിവുകളും ലഭിച്ചു. അടുത്ത രണ്ടു ദിവസം കൂടി സൂരജ് പൊലീസ് കസ്റ്റഡിയിൽ തുടരും. പിന്നാലെ സൂരജിനേയും സുരേഷിനെയും വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends