ഉദയംപേരൂരിൽ യുവാവിന് കോവിഡ്; കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി; ക്വാറന്റീനിൽ കഴിയവെ ഇന്നലെ രാത്രിയോടെയാണ് പരിശോധനാ ഫലം പോസിറ്റീവായത്
ഉദയംപേരൂരിൽ ഡൽഹിയിൽ നിന്നെത്തിയ യുവാവിന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. രണ്ടാം തീയതി കൊച്ചിയിലെത്തിയ ഇദ്ദേഹം ക്വാറന്റീനിൽ കഴിയവെ ഇന്നലെ രാത്രിയോടെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ നേരിയ പനി ലക്ഷണം കണ്ടതിനെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിച്ചു. അടുത്ത ദിവസം കളമശേരി മെഡിക്കൽ കോളജിലെത്തിച്ച് സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു. തുടർന്നാണ് ഇന്നലെ രാത്രി 10 മണിക്ക് ഫലം അറിയുന്നത്.
ഇദ്ദേഹത്തെ ഇന്ന് പുലർച്ചെ മണിക്ക് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വീട്ടിലുള്ള ഇദ്ദേഹത്തിന്റെ മാതാപിതാക്കളും കനേഡിയൻ പൗരയായ ഭാര്യയും ഉൾപ്പടെയുള്ളവർ ക്വാറന്റീനിലാണ്. ഡൽഹിയിൽനിന്ന് വന്ന ശേഷം ആരുമായും ഇദ്ദേഹം ഇടപെട്ടിട്ടില്ലെന്ന് പഞ്ചായത്ത് അംഗം വിനോദ് ചന്ദ്രൻ പറഞ്ഞു. ഇവരെ വീട്ടിലെത്തിച്ച ഊബർ ടാക്സി ഡ്രൈവർ മാത്രമാണ് ആകെയുള്ള കോണ്ടാക്ട്
https://www.facebook.com/Malayalivartha