കോവിഡ് നിരീക്ഷത്തിലിരിക്കെ താമസ സ്ഥലത്ത് മരിച്ച നിലയിൽ
പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ച നിലയിൽ . മരിച്ചത് തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജാണ്. മരിച്ച നിലയിൽ കണ്ടത് അടൂർ വയലയിലെ താമസ സ്ഥലത്ത് ആണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ.
അതേ സമയം നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മലപ്പുറത്ത് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു മരിച്ചത്. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ്. കുട്ടിയുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗ കാരണം വ്യക്തമാകുകയുള്ളൂ.കോയമ്പത്തൂരില്‍ നിന്നെത്തിയതാണ് പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളായ കുടുംബം. കുഞ്ഞിന് ശ്വാസ തടസ്സമുണ്ടായിരുന്നു. അങ്ങനെ ഇന്ന് മാത്രം കേരളത്തിൽ നിരീക്ഷണത്തിൽ ഇരിക്കെ രണ്ടാമത്തെ മരണമാണിത്,
https://www.facebook.com/Malayalivartha