കരുതലിന് രാജ്യത്തിന്റെ ആദരം; കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടമരണം സംഭവിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ്
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടമരണം സംഭവിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ്. തൃശൂര്‍ സ്വദേശികളായ എ.എ. ആസിഫ്, ഡോണ (23) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ് നഴ്സായിരുന്നു ആസിഫ്. ആസിഫ് ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് മരിച്ചത്. ഏപ്രില്‍ 10ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴിയായിരുന്നു അപകടം, തൃശൂര്‍ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ആയിരുന്നു ഡോണ. മേയ് നാലിന് രാത്രി 7ന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇതിനിടെ, സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡി.കോളജില്‍ ചികില്‍സയിലായിരുന്നു. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയശേഷമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരക്കുട്ടികളടക്കം കുടുംബത്തിലെ അഞ്ചുപേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം പതിനഞ്ചായി.
https://www.facebook.com/Malayalivartha