സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കടലാക്രമണ സാധ്യത ഉള്ളതിനാൽ തീരദേശവാസികള് ജാഗ്രത; 12 ജില്ലകളില് യെല്ലോ അലര്ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് .തീരദേശവാസികള് ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. കടലാക്രമണ സാധ്യത ഉള്ളതിനാലാണിത്. മണ്ണിടിച്ചില് സാധ്യതയുള്ള മേഖലകളില് താമസിക്കുന്നവരും കൂടുതല് ജാഗ്രത പാലിക്കണം. ഇന്ന് 12 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര് ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചത്. അടുത്ത 24 മണിക്കൂറിനിടയില് ഒറ്റപ്പെട്ട സ്ഥലങ്ങളില് 64.5-115.5 മില്ലിമീറ്റര് മഴ പെയ്തേക്കും.വരും ദിവസങ്ങളും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ജൂണ് ഏഴിന് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടിന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒമ്ബതിന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും പത്തിന് ഇടുക്കി, തൃശ്ശൂര്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























