രോഗവ്യാപനം തുടരുന്ന സാഹചര്യം; ഞായറാഴ്ചയിലെ സന്പൂർണ ലോക്ക് ഡൗണ്‍ തുടരും..ഇളവുക നടപ്പിലാക്കേണ്ടത് തികഞ്ഞ ജാഗ്രതയോടെ
ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗണ്‍ തുടരും. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഒരു ദിവസമെങ്കിലും സമ്പൂർണ ലോക്ക് ഡൗണ്‍ തുടരുന്നതാണു നല്ലതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.രോഗവ്യാപന കേന്ദ്രങ്ങളായി മാറിയ പ്രദേശങ്ങൾ അണുവിമുക്തമാക്കാന്‍ നിർദേശമുണ്ട്.
സംസ്ഥാനത്തെ ആരാധനാലയങ്ങളും ,ഹോട്ടലുകളും റസ്റ്റോറന്റുകളും , മാളുകളും ചൊവ്വാഴ്ച മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു..
എന്നാൽ, മാളുകളിലെ കുട്ടികളുടെ പാർക്കുകളും, സിനിമാ തിയേറ്ററുകളും തുറക്കരുത്
രോഗികളുടെ എണ്ണം കുതിക്കുകയാണെങ്കിലും, കേന്ദ്രസർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തും ആരാധനാലയങ്ങൾ തുറക്കുന്നതുൾപ്പെടെയുള്ള പുതിയ ഇളവുകൾ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു ..ജാഗ്രതയും കരുതലും ചോരാതെയാണിത് നടപ്പാക്കേണ്ടത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു
https://www.facebook.com/Malayalivartha