Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ജോസഫ്' എന്ന സിനിമ ഷീബ വധത്തിൽ; പാറപ്പാടത്തെ ഷീബാ വധക്കേസിലെ പ്രതിയായ ബിലാലിനെ കുടുക്കിയ അന്വേഷണം സമീപകാലത്ത് മലയാളത്തിലിറങ്ങി സൂപ്പർ ഹിറ്റായ ജോസഫ് എന്ന ചിത്രത്തിലെ അന്വേഷണവുമായി സാമ്യം; തുമ്പുകൾ വന്ന വഴിയേ....

06 JUNE 2020 06:53 PM IST
മലയാളി വാര്‍ത്ത

പാറപ്പാടത്തെ ഷീബാ വധക്കേസിലെ പ്രതിയായ ബിലാലിനെ കുടുക്കിയ അന്വേഷണം സമീപകാലത്ത് മലയാളത്തിലിറങ്ങി സൂപ്പർ ഹിറ്റായ ജോസഫ് എന്ന ചിത്രത്തിലെ അന്വേഷണവുമായി സാമ്യം. സിനിമയുടെ തുടക്കത്തിൽ വയോധിക ദമ്പതികളെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ എത്തുന്ന കഥാപാത്രമായാണ് നായകൻ ജോസഫിനെ ചിത്രതത്തിൽ അവതരിപ്പിച്ചത്. ജോസഫ് നടത്തുന്ന അന്വേഷണങ്ങളോട് ഏറെ സാമ്യമുള്ളവയായിരുന്നു യഥാൻർത്ഥത്തിൽ സംഭവിച്ച പാറപ്പാടം കൊലക്കേസ് അന്വേഷണവും.

കോട്ടയം മണിമലയിൽ പഴയിടം കൊലക്കേസിൽ നിന്നാണ് ജോസഫ് സിനിമയിലെ ആ അന്വേഷണ രംഗം പിറക്കുന്നതെന്നു സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീർ. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഷാഹി പഴയിടം കൊലക്കേസ് അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. 2013 ഓഗസ്റ്റ് ഇരുപതിനാണ് പഴയിടം തിടമ്പനാൽ വീട്ടിൽ ഭാസ്കരൻ നായർ, ഭാര്യ തങ്കമ്മ എന്നിവർ കൊലപ്പെട്ടത്.

അടുത്ത ബന്ധുവാണ് പിടിയിലായത്. പൂർണമായും പഴയിടം കൊലക്കേസല്ല സിനിമയിൽ ഉപയോഗിച്ചത്. നിഗമനങ്ങളും ചേർത്ത് പ്രേക്ഷകർക്ക് ത്രില്ലർ സമ്മാനിക്കുകയാണു ചെയ്തത്. – ഷാഹി പറയുന്നു. കറുകച്ചാൽ സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറായ ഷാഹി അവധിയെടുത്ത് മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ സിനിമയുടെ പണിപ്പുരയിലാണ്.

സിനിമയും ഈ കൊലപാതകവുമായുള്ള സാമ്യതകൾ നമ്മുക്കൊന്ന് പരിശോധിക്കാം

∙വീടിന്റെ മുൻവാതിലിൽ ബലപ്രയോഗങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ അകത്തു നിന്നൊരാളാണ് തുറന്നുകൊടുത്തതെന്ന് ജോസഫ് ഊഹിക്കുന്നു. ഷാനി മൻസിലിലും നടന്നത് അതുതന്നെ. ഷീബയും സാലിയും മാത്രമാണ് ഷാനി മന്‍സിലില്‍ താമസം. വീട്ടില്‍ എത്തുന്നത് ആരാണെങ്കിലും അത് ജനലിലൂടെ നോക്കി ഉറപ്പ് വരുത്തി മാത്രമേ ദമ്പതികള്‍ സാധാരണ വാതില്‍ തുറക്കാറുള്ളത്. ബിലാല്‍ കയറിയത് മുന്‍വാതില്‍ വഴിയാണെന്ന് വ്യക്തമാണ്. അതുകൊണ്ട് ഷീബയ്ക്ക് നന്നായി അറിയാവുന്നയാളാണെന്ന് ഉറപ്പിച്ചത്.

∙സിനിമയിൽ അടുപ്പത്തിരുന്ന ചായപ്പാത്രം കത്തിക്കരിഞ്ഞിരുന്നു. അതിൽ നിന്നാണ്, വന്നയാൾക്ക് ചായയെടുക്കാൻ പോകുമ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് ജോസഫ് ഊഹിക്കുന്നത്. വീട്ടിനുള്ളിലെ പരിശോധനയില്‍ കുടിച്ച് വെച്ച് ചായയുടെ ഗ്ലാസ് കിട്ടി. വന്നയാള്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള ശ്രമം നടന്നതായും കണ്ടു. ഇതോടെ കൃത്യം നടത്തിയത് ഷീബയ്ക്കും സാലിക്കും അറിയാവുന്നയാളാണെന്ന് ഉറപ്പാവുകയായിരുന്നു

സിനിമയിൽ യുവാവ് സോഫയിൽ ഇരുന്ന രീതിയും വായിച്ച മാഗസിനിലെ പേജുമൊക്കെ കണ്ടെത്തി അതൊരു യുവാവാണെന്ന് ഉറപ്പിക്കുന്നുണ്ട്. ഇവിടെ ഷോക്കടിപ്പിക്കാനുള്ള ശ്രമം നോക്കി ഇലക്ട്രിക്കൽ ജോലി അറിയുന്ന ആളാണ് പ്രതിയെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നുണ്ട്. സിനിമയിൽ ടവർ ലൊക്കേഷനും കൂടി നോക്കിയാണ് പ്രതിയെന്ന് ഉറപ്പിക്കുന്നത്. ഇവിടെയും ടവർ ലൊക്കേഷൻ സഹായകമായി. രണ്ടു സിനിമകളിലും മോഷണം പോയിരിക്കുന്നത് സ്വർണ്ണമാണ്

താനുമായി അടുപ്പമുള്ളവരെ പോലും ക്രൂരമായി കൊല്ലാന്‍ യാതൊരു പ്രശ്‌നവുംബിലാലിനില്ല എന്ന് വ്യക്തമാക്കുന്നുണ്ട് ജോസഫ് എന്ന സിനിമയിലും സ്വന്തം മകനെ പോലെ കണ്ട വൃദ്ധരായ ദമ്പതികളെയാണ് ക്രൂരമായി കത്തി ഉപയോഗിച്ച് വെട്ടി കൊള്ളുന്നത്. നേരത്തെ ഷീബയുടെ വീടിനടുത്താണ് ബിലാലിന്റെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന മകള്‍ മാത്രമുള്ള ദമ്പതികള്‍ക്ക് ഇയാള്‍ വലിയ സഹായമായിരുന്നു. വളരെ പെട്ടെന്ന് ഇവര്‍ ബിലാലുമായി അടുത്തത്. ആ ഭാണ്ഡം തന്നെയാണ് ബിലാലിന് ഈ മകുടുംബത്തിൽ കയറി പറ്റാനുള്ള കാരണമായി മാറിയത്

ഷീബയും ഭര്‍ത്താവ് മുഹമ്മദ് സാലിയും ബിലാലുമായി നല്ല പരിചയമുള്ളവരായിരുന്നു. പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനാണ് ഇവരെ തലയ്ക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയത്. പണവും സ്വര്‍ണവും ഇവിടെ നിന്ന് മോഷ്ടിക്കുകയും ചെയ്തു. ഇയാള്‍ പബ്ജി ഗെയിമിന് വല്ലാതെ അഡിക്റ്റായിരുന്നുവെന്നാണ് പിതാവ് അടക്കമുള്ളവര്‍ പറയുന്നത്.

ബിലാലിന് അടുത്ത കൂട്ടുകാരൊന്നുമില്ല. വീട്ടുകാരുമായി നിരന്തരം കലഹവും ഇയാള്‍ ഉണ്ടാക്കാറുണ്ട്. നാട്ടുകാര്‍ പറയുന്നത് ഇയാള്‍ പ്രത്യേക സ്വഭാവക്കാരനാണെന്നാണ്. നേരം പുലരുവോലം ഫോണില്‍ പബ്ജി ഗെയിം കളിക്കുന്നതാണ് ബിലാലിന്റെ പ്രധാന വിനോദം.

അയല്‍വാസികളുമായി പോലും വലിയ അടുപ്പം ഷീബയുടെ കുടുംബത്തിനുണ്ടായിരുന്നില്ല. എന്നാല്‍ ബിലാലിനെ ഇവര്‍ വിശ്വസിച്ചിരുന്നു. സാമ്പത്തികമായും സഹായിച്ചിരുന്നു. പ്രളയത്തില്‍ വെള്ളം കയറിയപ്പോള്‍ സാധനങ്ങള്‍ മാറ്റാനായി സഹായിച്ചതും ബിലാലായിരുന്നു. ഇയാള്‍ക്ക് ഏത് സമയത്തും കയറി ചെല്ലാവുന്ന സ്വാതന്ത്ര്യം ഈ വീട്ടിലുണ്ടായിരുന്നു. ഇതാണ് പിന്നീട് ഇവരുടെ ജീവനെടുത്തത്. ഇയാള്‍ നാടുവിടണമെന്ന ലക്ഷ്യത്തോടെയാണ് ഷീബയുടെ വീട്ടിലെത്തിയത്.

സൈക്കോ ബിലാല്‍

ബാറ്ററി ബിലാല്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ബാറ്ററികളും മോട്ടോറുകളും മോഷ്ടിച്ച് പാട്‌സുകളാക്കി കടത്തിയതിനാലാണ് നാട്ടുകാര്‍ ഈ പേര് വിളിച്ചിരുന്നത്. മകന്‍ ശരിക്കും സൈക്കോയാണെന്നാണ് പിതാവ് നിസാമുദീന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചില നേരം അവന്റെ സ്വഭാവം മഹാ പിശകാണ്. അത് നേരത്തെ അറിയാം. ഭക്ഷണം കൃത്യമായി കഴിക്കില്ല. രാത്രി ഒരു മണിക്ക് വെള്ളം മാത്രം കുടിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പബ്ജി കളിച്ച് കൊണ്ടിരിക്കുന്നത് സാധാരണമാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ വീട്ട് വിട്ടുപോവാറുണ്ട്.

കൊലപാതകത്തിന്റെ രീതി അറിഞ്ഞപ്പോഴേ ബിലാലിനെ സംശയിച്ചിരുന്നു. നേരത്തെ ഇതേ രീതിയില്‍ അവന്‍ ക്രൂരത കാണിച്ചിട്ടുണ്ട്. സഹോദരിയെ മര്‍ദിച്ച് കൈകാലുകള്‍ ഒരിക്കല്‍ കെട്ടിയിട്ടിരുന്നു. അതും നൂല്‍ക്കമ്പി ഉപയോഗിച്ചായിരുന്നു കെട്ടിയിട്ടത്. അന്ന് ഞങ്ങളെ ഞെട്ടിച്ചിരുന്നു ഇക്കാര്യം. ഗ്യാസ് സ്റ്റൗ അവന് നല്ലത് പോലെ നന്നാക്കാന്‍ അറിയാം. വയറിംഗ് പഠിച്ചിട്ടില്ല. പക്ഷേ, വൈദ്യുതി കൈകാര്യം ചെയ്യും. ഹോട്ടലിലെ ത്രീഫെയ്‌സ് ലൈന്‍ കേടാകുമ്പോള്‍ നന്നാക്കിയിരുന്നത് ബിലാലാണ്. ഇത്തരം കാര്യങ്ങള്‍ ആലോചിച്ചപ്പോല്‍ ബിലാലിന്റെ സംശയിക്കുക സാധാരണമായിരുന്നു.

ബിലാലിനെ കുടുക്കിയത് മൂന്ന് സൂചനകള്‍. ഒന്ന് ഷീബ അടുക്കളയില്‍ പുഴുങ്ങാന്‍ വെച്ചിരുന്ന മൂന്ന് മുട്ടയാണ്. ദമ്പതികള്‍ പൊതുവില്‍ ആരുമായും അടുപ്പം കാണിച്ചിരുന്നു. വീട്ടില്‍ലൈറ്റ് പോലും ഇടാതെ ടിവിയുടെ വെളിച്ചത്തിലാണ് ഇവര്‍ രാത്രി കഴിച്ച് കൂട്ടിയിരുന്നത്. അങ്ങനെയുള്ളവര്‍ ഭക്ഷണം ഉണ്ടാക്കിയത് അടുപ്പമുള്ളവര്‍ക്ക് വേണ്ടിയാവുമെന്ന് ഉറപ്പാണ്. മൂന്നാമത്തെ മുട്ട ആര്‍ക്ക് വേണ്ടിയാണെന്നുള്ള ചോദ്യവും നിര്‍ണായകമായി. മറ്റൊന്ന് സിസിടിവി ദൃശ്യങ്ങളാണ്. രാവിലെ ഏഴരയോടെ കൈലി മുണ്ടുടുത്ത് വണ്ണം കൂടിയ ആള്‍ പാറപ്പാടം റോഡിലൂടെ നടന്നുപോകുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നില്ല. കാര്‍ ഓടിച്ചിരുന്നപ്പോഴെല്ലാം ബിലാല്‍ അപകടമുണ്ടാക്കിയിരുന്നു. ഇയാള്‍ പെട്രോള്‍ പമ്പിലും അപകടം ഉണ്ടാക്കിയിരുന്നു. ഇതാണ് അവസാനത്തെ കുരുക്കായി മാറിയത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends