Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കൃതിയുടെ കൊലപാതകത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്.... വിവാഹസമയത്ത് 70 പവനോളം സ്വര്‍ണവും ഇന്നോവ ക്രിസ്റ്റ കാറും വൈശാഖ് വാങ്ങിയതായി കൃതിയുടെ പിതാവ് ... ബിസിനസ് ആവശ്യങ്ങള്‍ക്കും വസ്തു വാങ്ങാനുമായി കൃതിയുടെ മാതാപിതാക്കളെ കൊണ്ട് പല ബാങ്കുകളില്‍ നിന്നായി ലക്ഷങ്ങള്‍ വായ്പ എടുപ്പിച്ചു.... കൃത്രിയുടേതും ഉത്രയുടേതു പോലൊരു കൊലപാതകമോ?

07 JUNE 2020 09:23 AM IST
മലയാളി വാര്‍ത്ത

ഉത്ര വധക്കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഏഴു മാസം മുന്‍പു ജില്ലയെ പിടിച്ചു കുലുക്കിയ മറ്റൊരു വധക്കേസില്‍ ഇപ്പോഴും കുറ്റപത്രം പോലും സമര്‍പ്പിക്കാതെ ഇരുട്ടില്‍ തപ്പി പൊലീസ്. മുളവനാല്‍ ചരുവിള പുത്തന്‍വീട്ടില്‍ കൃതി (25)യെ ഭര്‍ത്താവ് വൈശാഖ് ബൈജു(28) ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. കൃതിയുടെ വീട്ടില്‍ കഴിഞ്ഞ നവംബര്‍ 11 നായിരുന്നു സംഭവം. കീഴടങ്ങിയ വൈശാഖ് കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് താന്‍ തന്നെയാണ് കൊല നടത്തിയതെന്ന് മൊഴിയും നല്‍കിയിരുന്നു.

എന്നാല്‍, റിമാന്‍ഡില്‍ കഴിയവേ വൈശാഖിനു 44 ദിവസത്തിനു ശേഷം കോടതി ജാമ്യം അനുവദിച്ചു. വൈശാഖിനു ജാമ്യം അനുവദിച്ച ശേഷം കേസ് അന്വേഷണം മരവിച്ച നിലയിലാണെന്നും നീതി നിഷേധിക്കപ്പെടുകയാണെന്നും കൃതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

4 വര്‍ഷം മുന്‍പ് തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച കൃതി മകള്‍ക്ക് 4 മാസം പ്രായമുള്ളപ്പോള്‍ ബന്ധം വേര്‍പെടുത്തുകയും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വൈശാഖിനെ 2018ല്‍ വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹസമയത്ത് 70 പവനോളം സ്വര്‍ണവും ഇന്നോവ ക്രിസ്റ്റ കാറും വൈശാഖ് വാങ്ങിയതായി കൃതിയുടെ പിതാവ് മോഹനന്‍ പറയുന്നു. പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കും വസ്തു വാങ്ങാനുമായി കൃതിയുടെ മാതാപിതാക്കളെ കൊണ്ട് പല ബാങ്കുകളില്‍ നിന്നായി 25 ലക്ഷത്തോളം രൂപ വൈശാഖ് വായ്പ എടുപ്പിച്ചിരുന്നു. കൃതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായത്.

തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ കൃതിയെ അനുനയിപ്പിക്കാനെന്ന ഭാവത്തില്‍ എത്തിയ വൈശാഖ് വീട്ടുകാരുടെ സാന്നിധ്യത്തിലാണു കൊല നടത്തിയതെന്നും മോഹനന്‍ പറഞ്ഞു. കൃതിയുടെ ഡയറി തന്നെ കൊല ആസൂത്രിതമാണെന്നതിന്റെ ശക്തമായ തെളിവായി നിലനില്‍ക്കെ ജാമ്യം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വൈശാഖ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും തെളിവെടുപ്പിലെ കാലതാമസം കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. വൈശാഖിനു ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയിലെ വൈരുധ്യങ്ങളില്‍ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. ഇന്നലെ സൂരജിനെ അടൂരിനു സമീപം പറക്കോട്ടെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി. ഇയാളുടെ സാന്നിധ്യത്തില്‍ സംഭവം പുനഃചിത്രീകരിച്ചു.

പതിനേഴര മണിക്കൂര്‍ ക്രൈംബ്രാഞ്ച് ഓഫിസിലും തുടര്‍ന്നു വീട്ടിലും സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തിരുന്നു. ഉത്രയെ ആദ്യം അണലിയെക്കൊണ്ടു കടിപ്പിച്ച സംഭവത്തില്‍ മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ വച്ചാണ് ഉത്രയ്ക്ക് അന്നു പാമ്പുകടിയേറ്റത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനു ശേഷവും സംശയങ്ങള്‍ അവശേഷിച്ചതോടെയാണ് അടൂരിലെ വീട്ടിലെത്തി വീണ്ടും പരിശോധന നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends