സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൌണ്‍.. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൌണ്‍. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക. ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യ വകുപ്പ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് വകുപ്പുകള്‍, മാലിന്യ നിര്‍മ്മാര്‍ജന ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ കണ്ടെയിന്മെന്റ് സോണുകളുടെയും കോവിഡ് രോഗികളുടെയും എണ്ണം കൂടിയിരിക്കുകയാണ്. അനാവശ്യമായി ആരെങ്കിലും പുറത്തിറങ്ങിയാല്‍ കേസ് എടുക്കാന്‍ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha