Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഹോട്ടല്‍, ബേക്കറി നടത്തിപ്പുകാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി ഭക്ഷ്യവകുപ്പ്; ലോക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായ സാഹചര്യത്തില്‍ ഹോട്ടല്‍, ബേക്കറി, തട്ടുകട മുതലായവ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്​റ്റൻറ്​ കമീഷണര്‍

07 JUNE 2020 09:15 AM IST
മലയാളി വാര്‍ത്ത

കോവിഡ് മൂലമുള്ള ലോക്ക് ഡൗണിൽ ഘട്ടം ഘട്ടമായ ഇളവുകൾ നൽകികൊണ്ട് നാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് .അതിന്റെ ഭാഗമായി നിലവിൽ അടച്ചിട്ടിരുന്ന ഹോട്ടലുകളും തട്ടുകടകളും ബേക്കറികളുമൊക്കെ ജൂൺ 8 മുതൽ തുറന്നു പ്രവർത്തിക്കുകയാണ്

ലോക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായ സാഹചര്യത്തില്‍ ഹോട്ടല്‍, ബേക്കറി, തട്ടുകട മുതലായവ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്​റ്റൻറ്​ കമീഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റി ഇതുസംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി.
പനി, ചുമ, ജലദോഷം എന്നിവയുളള ജീവനക്കാരെ ഒരു കാരണവശാലും ജോലിചെയ്യാനനുവദിക്കരുത്. സ്ഥാപന ഉടമ ഇക്കാര്യത്തില്‍ മതിയായ ജാഗ്രത പാലിക്കണം. ജീവനക്കാര്‍ ജോലിക്ക് കയറുമ്പോള്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കണം. ആഹാരം പാകം ചെയ്യുന്നവര്‍ സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.

പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പ് സ്ഥാപനത്തിനുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. ജീവനക്കാര്‍ നോട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ജോലി സമയത്ത് കൈകാര്യം ചെയ്യരുത്. നോട്ട്, ഫോണ്‍ കൈകാര്യം ചെയ്യുന്നവര്‍ ഭക്ഷണസാധനം വിതരണം നടത്തുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകണം.

ജീവനക്കാര്‍ കര്‍ശനമായ വ്യക്തി ശുചിത്വ ശീലങ്ങള്‍ പാലിച്ചുമാത്രമെ ഭക്ഷണ പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യാവൂ. സ്ഥാപനത്തിലെ കൗണ്ടര്‍, ടോപ്പുകള്‍, ഡോര്‍ ഹാൻറില്‍, മേശകള്‍, തറ തുടങ്ങിയവ സോപ്പ്, വെള്ളം അല്ലെങ്കില്‍ ബ്ലീച്ചിങ്​ പൗഡര്‍ ലായനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.

തട്ടുകടകളിലും മറ്റും എണ്ണ പലഹാരങ്ങള്‍ അടച്ചുറപ്പുളള കണ്ണാടി പെട്ടികളില്‍ സൂക്ഷിക്കണം. ഉപഭോക്താക്കള്‍ക്ക് ടോങ്ങ് ഉപയോഗിച്ചോ, ഗ്ലൗസ് ധരിച്ച കൈകൊണ്ടോ മാത്രമെ ആഹാരസാധനങ്ങള്‍ എടുത്ത് നല്‍കാവൂ. പാത്രങ്ങളില്‍ നിന്നും ആഹാരസാധനങ്ങള്‍ കൈയിട്ട് എടുക്കാന്‍ ആളുകളെ അനുവദിക്കരുത്. ഓരോ ഉപയോഗശേഷവും പാത്രങ്ങള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍ മുതലായവ നല്ലവണ്ണം സോപ്പുപയോഗിച്ച് കഴുകി, ചൂടുവെളളത്തില്‍ മുക്കിയെടുത്ത് സൂക്ഷിക്കണം.

ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും, ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് ഇടപാടുകാരുമായി അകലം പാലിക്കുകയും വേണം. സ്ഥാപനത്തി​​െൻറ പ്രവേശന കവാടത്തില്‍ സാനിറ്റൈര്‍, സോപ്പും വെളളവും ഇവയിലേതെങ്കിലും സൂക്ഷിക്കേണ്ടതും അവ ആളുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം. ഡിസ്‌പോസുകള്‍ മെനുകാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

ഭക്ഷണം വാങ്ങാന്‍ വരുന്നവരും സ്ഥാപനത്തിലേക്ക് സാധന സാമഗ്രികള്‍ കൊണ്ടുവരുന്നവരും സ്ഥാപനത്തിലുളളവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.എന്നിവയാണ് ലോക്‌ഡോൺ ഇളവുകയിൽ തുറന്നു പ്രവർത്തിക്കുന്ന ഹോട്ടല്‍, ബേക്കറി, തട്ടുകട മുതലായ സ്ഥാപങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends