Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

എസ് എം എസ് - ഈമെയിൽ തട്ടിപ്പിലൂടെ 3 ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസ് ; സാക്ഷിമൊഴി നൽകാനെത്താത്ത എസ്എ ക്കും 2 സിഐമാർക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്;പ്രതികളിൽ ഒരു ബീഹാറിയും 5 നൈജീരിയക്കാരും

07 JUNE 2020 09:35 AM IST
മലയാളി വാര്‍ത്ത

എസ് എം എസ് - ഈ മെയിൽ തട്ടിപ്പിലൂടെ നവദമ്പതികളിൽ നിന്ന് മൂന്നു ലക്ഷം രൂപ വിശ്വാസവഞ്ചന നടത്തി കൈക്കലാക്കിയ കേസിൽ സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരാകാത്ത രണ്ടു സർക്കിൾ ഇൻസ്പെക്ടർമാർക്കും ഒരു സബ്ബ് ഇൻസ്പെക്ടർക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും ജൂലൈ 13 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടത്. തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർമാരായ റ്റി.ശ്യാംലാൽ , വിജയകുമാർ , സബ്ബ് ഇൻസ്‌പെക്ടർ ബി.സജികുമാർ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. 

സാക്ഷി വിസ്താരത്തിനായി മൂന്നുദ്യോഗസ്ഥരോടും ഹാജരാകാനാവശ്യപ്പെട്ട് 2020 ജനുവരി 22 മുതൽ മൂന്ന് തവണ കേസ് വിചാരണ വച്ചിട്ടും പ്രോസിക്യൂഷൻ ഭാഗം 22 ഉം 28 ഉം 29 ഉം സാക്ഷികളായ 3 ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരത്തോടെ പ്രോസിക്യൂഷൻ ഭാഗം തെളിവെടുപ്പ് തീരുമെന്നിരിക്കെ പ്രതിഭാഗം ചേർന്ന് വിചാരണ വൈകിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നിരീക്ഷിച്ചാണ് കോടതി പോലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.
നൈജീരിയ അബാബ സ്വദേശിയും ന്യൂഡെൽഹി ഹോസ്രാനി മാളവ്യ നഗർ നിവാസികളുമായ റ്റൊവെചുക്വു ഹിലാരി (29) , ഉഗോച്ചുക്വു കോർണലിയസ് (28) , അഗസ്റ്റിൻ ചുക്വുഡി (28) , ഫെസ്റ്റസ് ഐകെച്ചുക്വു (28) , ഉഗാണ്ണ ന്യൂട്ടൻ (26) , ബിഹാർ മകണ്ട്പുർ സ്വദേശിയും ന്യൂഡെൽഹി മാളവ്യ നഗർ നിവാസിയുമായ രോഹിത് ശർമ്മയെന്ന മൗസം കുമാർ റോയി (28) എന്നിവരാണ് നവദമ്പതികളെ ചതിച്ച കേസിലെ ആറു പ്രതികൾ.
തലസ്ഥാന ജില്ലയിൽ തിരുമല മങ്കാട്ട്കടവ് അണ്ണൂരിൽ സായൂജ്യം വീട്ടിൽ താമസം ശ്രീകല മകൾ നീതു നായർ (26), നീതുവിൻ്റെ ഭർത്താവ് രാജേഷ് ഷിബി (34) എന്നിവരാണ് തട്ടിപ്പിനിരയായ നവ ദമ്പതികൾ.
2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശികളായ 5 പ്രതികൾ ഇന്ത്യയിൽ നിലവിലുള്ള പാസ്പോർട്ട് , വിസ ചട്ടങ്ങൾ ലംഘിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ച് ഇന്ത്യക്കാരനായ രോഹിത് ശർമ്മയുടെയും മറ്റു മൂന്നു പേരുടെയും സഹായത്തോടെ വ്യാജരേഖകൾ ചമച്ച് ആൾമാറാട്ടം നടത്തി ഇന്ത്യയിലെ വിവിധ നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നും വ്യാജമായ രീതിയിൽ ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു. വ്യാജ രേഖകൾ നൽകി മൊബൈൽ ഫോൺ കണക്ഷനുകൾ തരപ്പെടുത്തി. വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജ രേഖകളും വ്യാജ വിലാസങ്ങളും ഉപയോഗിച്ച് ജെന്നിഫർ ' എഡ്വേർഡ്@ജിമെയിൽ.കോം ' , ' ബാർഫ്രാങ്ക്. മോസസ്@ലായർ.കോം' എന്നീ വ്യാജ ഈമെയിൽ ഐഡികളിൽ നിന്നും ഈ മെയിലുകൾ അയച്ചു. ഇന്ത്യയിൽ ആശുപത്രി നിർമ്മാണത്തിന് വേണ്ടി 8.5 മില്യൺ യുഎസ് ഡോളർകൾ കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും ആയതിലേക്ക് ' ആർബിഐ2 @ ഫിനാൻസെർ.കോം ' എന്ന മെയിലിൽ ബന്ധപ്പെടാനും പ്രതികൾ നിർദേശിച്ചു.
തുടർന്ന് വിദേശ നമ്പരിൽ നിന്നും മറ്റു മൊബൈൽ നമ്പരുകളിൽ നിന്നും സ്കോട്ട്ലാൻറിലെ യുണൈറ്റി ബാങ്ക് എക്സിക്യൂട്ടിവായ മാർക് ഹെൻറി , റിസർവ്വ് ബാങ്ക് ഓഫീസർ രോഹിത് ശർമ്മ , ബ്രാർ മോസസ് എന്നീ പേരുകളിലും മറ്റും നീതു നായരെ ബന്ധപ്പെട്ട് , വിശ്വാസ വഞ്ചന നടത്തി , പണം കൈമാറുന്ന ആവശ്യത്തിലേക്ക് പ്രതികൾ നൽകിയ എസ് ബി ഐ ബാങ്ക് അക്കൗണ്ട് നമ്പരിലേക്ക് 2014 ഒക്ടോബർ 29 ന് 27,300 രൂപയും 30 ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് നമ്പരിലേക്ക് 44,825 രൂപയും 31 ന് 2, 05, 200 രൂപയും നീതുവിൻ്റെ ഭർത്താവിൻ്റെ പേരിലുള്ള സെൻട്രൽ ബാങ്കിൻ്റെ തിരുമല ബ്രാഞ്ച് വഴി അയപ്പിച്ച് പ്രതികൾ മൊത്തം 2, 77, 325 രൂപ കബളിപ്പിച്ച് കൈക്കലാക്കി. തുടർന്ന് 8.26 ലക്ഷം രൂപ കൂടി വീണ്ടും നികുതിയിനത്തിൽ നൽകിയാൽ മാത്രമേ ഡോളർ കൈമാറാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും വൻ സാമ്പത്തിക ലാഭം നേടണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികൾ ഗൂഢാലോചന നടത്തി യുവമിഥുനങ്ങളെ ചതിച്ചുവെന്നാണ് കേസ്.
2000 ലെ വിവര സാങ്കേതിക വിദ്യാനിയമത്തിലെ വകുപ്പ് 66 ( ഡി ) , ഇന്ത്യൻ പാസ്പോർട്ട് നിയമത്തിലെ വകുപ്പ് 12 ( ബി ) , ഫോറിനേഴ്സ് ആക്റ്റിലെ വകുപ്പ് 14 ( ബി ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 419 ( ചതിക്കുന്നതിലേക്കായുള്ള ആൾമാറാട്ടം ) , 420 ( വിശ്വാസ വഞ്ചന ) , 120 ബി ( ക്രിമിനൽ ഗൂഢാലോചന ) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 471 ( വ്യാജ നിർമ്മിത രേഖകൾ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.
വിചാരണ അന്തിമഘട്ടത്തിലെത്തിയ വേളയിലാണ് അന്വേഷണ ഉദ്യോഗസ്ഥരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ ഹാജരാകാതെ മുങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends