Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇളവുകള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം... രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി 9971 കൊവിഡ് കേസുകള്‍ , ആകെ കൊവിഡ് കേസുകളുടെ എണ്ണം രണ്ടരലക്ഷത്തോട് അടുക്കുന്നു

07 JUNE 2020 02:17 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 9971 കൊവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം രണ്ടരലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 287 പേര്‍ കൊവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 6929 ആയി ഉയര്‍ന്നു. ഞായറാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 2,46,628 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ലോക്ക്ഡൗണ്‍ ഇളവുകളില്‍ നിയന്ത്രണം വരുത്തുന്നതിനെപ്പറ്റിആഭ്യന്തര മന്ത്രാലയം ആലോചിക്കുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് കേസുകള്‍ 9000 കടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നല്‍കിയിരിക്കുന്ന ഇളവുകള്‍ ലോക്ക്ഡൗണിന്റെ ലക്ഷ്യത്തെ ബാധിക്കുന്ന തരത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ഇത് കേന്ദ്രം ഒറ്റക്കല്ല തീരുമാനിക്കുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകളോട് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിമാരോട് സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രാദേശികമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് ആഭ്യന്തര മന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണുന്നുണ്ട്. ഇതോടെ ഈ വിഷയത്തില്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഡല്‍ഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധ രൂക്ഷമായിട്ടും കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നുണ്ട്. ഇതും ആഭ്യന്തര മന്ത്രാലയത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്.

ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുത്തിയതിന് ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനനവാണ് രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളിലും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതാണ് വര്‍ധനവിനുള്ള കാരണമായി കണക്കാക്കുന്നത്. ഇതിനിടെയാണ് ചില സംസ്ഥാനങ്ങള്‍ ഇളവുകളില്‍ പുതിയ മാര്‍ഗരേഖ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ഇളവുകളില്‍ മാറ്റം കൊണ്ടുവരുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്.

അതേസമയം ഇതുസംബന്ധിച്ച് ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കേന്ദ്ര മന്ത്രിസഭാ ഉപസമിതി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒരുഭാഗത്ത് ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ ഇളവുകളില്‍ കര്‍ശന മാര്‍ഗരേഖകള്‍ കൂടി വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകു. ഇക്കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends