വയനാട്ടില്‍ അതിര്‍ത്തി വേലിയിലെ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങി... വനപാലകരും പോലീസും സ്ഥലത്തെത്തി രക്ഷിക്കാനുള്ള ശ്രമം തുടങ്ങി
വയനാട്ടില്‍ അതിര്‍ത്തി വേലിയിലെ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങി. ബത്തേരി ഓടപ്പള്ളത്തിനു സമീപം കൃഷിയിടങ്ങള്‍ക്കിടയിലെ അതിര്‍ത്തി വേലിയിലെ കെണിയിലാണ് പുലി കുടുങ്ങിയത്. വനപാലകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പുള്ളിപ്പുലിയെ കെണിയില്‍നിന്നു രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.
കാട്ടുപന്നിയെ കുരുക്കാനാണ് കെണിയൊരുക്കിയതെന്നാണ് പോലീസിന്റെയും വനംവകുപ്പിന്റെയും പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha