സ്ഥിതി ഗുരുതരമാവും'; മലപ്പുറത്തും കോഴിക്കോടും നാളെ ഹോട്ടലുകള്‍ തുറക്കില്ല; ജൂലൈ 15 വരെ ഹോട്ടലുകള്‍ തുറക്കേണ്ടെന്നാണ് അസോസിയേഷന് തീരുമാനം
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ നാളെ ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന് മലപ്പുറം ഹോട്ടല്‍ ആന്‍ഡ് റെസ്റ്റുറന്റ് അസോസിയേഷന്. ജില്ലയില്‍ ജൂലൈ 15 വരെ ഹോട്ടലുകള്‍ തുറക്കേണ്ടെന്നാണ് അസോസിയേഷന് തീരുമാനമാനിച്ചത്.
ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്നതിനെ സംബന്ധിച്ച് തീരുമാനം ജില്ലാകളക്ടറെ അറിയിക്കുമെന്നും അസോസിയേഷന് വ്യക്തമാക്കി. നിലവില്‍ പാഴ്സല്‍ സര്‍വീസുകള്‍ തുടരാനാണ് തീരുമാനം.
കോഴിക്കോട് ജില്ലയിലെ ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം ഹോട്ടലുടമകളുടെയും തീരുമാനം. ജില്ലയില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ തുറക്കണമെന്നത് സംബന്ധിച്ച് യൂണിറ്റ് കമ്മിറ്റികള്‍ക്ക് തീരുമാനമെടുക്കാമെന്ന് അസോസിയേഷന് നിര്‍ദേശിച്ചിട്ടുണ്ട്.
യൂണിറ്റിന്റെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ഹോട്ടലുകള്‍ എന്നു തുറക്കണമെന്ന കാര്യത്തില്‍ അസോസിയേഷന് തീരുമാനമെടുക്കുക.
മറ്റു ജില്ലകളില്‍ ഹോട്ടലുകള്‍ തുറക്കുന്നത് സംബന്ധിച്ചും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റുറന്റ് അസോസിയേഷന് ഇന്ന് തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha