Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പോലീസിന്റെ ഇ-വിദ്യാരംഭം പദ്ധതി! 50,000 കുട്ടികള്‍ക്ക് കിടിലൻ ഓഫർ ; ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു

07 JUNE 2020 04:13 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുക.

50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന ലഭ്യമാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ഉപയോഗിച്ചതോ പുതിയതോ ആയ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ്, ടാബ്ലെറ്റ്, ഐഫോണ്‍, ഐപാഡ് എന്നിവ ഇതിനായി ലഭ്യമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളെ സഹായിക്കാനായി കമ്പ്യൂട്ടര്‍ സാക്ഷരതയുളള പോലീസ് ഉദ്യോഗസ്ഥര്‍ ഒഴിവ് സമയങ്ങളില്‍ കുട്ടികളുടെ വീട്ടിലെത്തും. സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്. ഇത് സംബന്ധിച്ച നിര്‍ദേശം എല്ലാ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. അതെ സമയം ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികൾക്കായി 400 പുതിയ ടിവി വാങ്ങി നൽകുമെന്നു നഗരസഭ. നാളെ രാവിലെ ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം പദ്ധതി അംഗീകരിച്ചാൽ 14നു ഓൺലൈ‍ൻ പഠനം തുടങ്ങുന്നതിനു മുൻപ് കുട്ടികൾക്ക് ടിവി നൽകാൻ കഴിയുമെന്നു നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. ടാബ് മതിയെന്നുള്ളവർക്ക് അതു നൽകും. 25 ലക്ഷം രൂപ ഇതിനു ചെലവഴിക്കും.

വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചാണ് നടപടി. നഗരസഭാ പരിധിയിൽ 250 കുട്ടികൾക്കാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു സൗകര്യവുമില്ലാത്തതായി സർവേയിൽ കണ്ടത്. മറ്റുസ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികളും ഇപ്പോൾ നഗരസഭയെ സമീപിക്കുന്നുണ്ട്. നിലവിലുള്ള പട്ടികയിൽ ഉൾപ്പെടാത്തവർ വീട്ടിൽ ടിവി ഇല്ലെന്ന കൗൺസിലറുടെ ശുപാർശക്കത്ത് നൽകി പ്രഥമാധ്യാപിക സാക്ഷ്യപ്പെടുത്തുന്ന കത്തുമായി നഗരസഭയെ സമീപിക്കണം.

ടിവി ചാലഞ്ചിന് മികച്ച പ്രതികരണം
നഗരസഭ പ്രഖ്യാപിച്ച ടിവി ചാലഞ്ച് പരിപാടിക്ക് നല്ല പിന്തുണയാണ് ജനങ്ങൾ നൽകുന്നത്. 3 പുതിയ ടിവി ഉൾപ്പെടെ നൂറോളം ടിവി ലഭിച്ചു. ടിവിയുടെ തകരാർ പരിഹരിച്ചു കുട്ടികൾക്ക് നൽകിയാലും വീണ്ടും തകരാറിലായാൽ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതിനാലാണ് പുതിയ ടിവി തന്നെ നൽകാൻ തീരുമാനിച്ചത്.

ഉപയോഗയോഗ്യമായ ടിവി വാർഡുതലത്തിൽ കൗൺസിലർമാർ ചില കുട്ടികൾക്ക് കൈമാറിയിരുന്നു. ഉപാധ്യക്ഷ സി.ജ്യോതിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ബഷീർ കോയാപറമ്പിൽ, എ.എ.റസാക്ക്, ജി.മനോജ് കുമാർ, ബിന്ദു തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends