മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; മിന്നല് മുരളി എന്ന ചിത്രത്തി ന്റെ സെറ്റ് തകര്ത്ത കേസിലെ പ്രതിയെ പിടികൂടി

മിന്നല് മുരളി എന്ന ചിത്രത്തി ന്റെ സെറ്റ് തകര്ത്ത കേസിലെ സൂത്രധാരനും രണ്ടാം പ്രതിയുമായ കൃഷ്ണദാസ്(28) അറസ്റ്റിൽ. കാലടി മാണിക്കമംഗലം സ്വദേശിയാണ് അറസ്റ്റിലായ കൃഷ്ണദാസ് . ജില്ലാ പൊലീസ് മേധാവി കെ കാര്ത്തിക് ഐ.പി.എസി ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതികള്ക്കെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടിയുമായി മുമ്ബോട്ടു പോവുകയാണ് പൊലീസ്.
സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്കലും ആക്ട് മതസ്പര്ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്ഡിനന്സ്, ഗൂഢാലോചന, മോഷണം എന്നീ വകുപ്പുകളും ചാര്ജ് ചെയ്തിട്ടുണ്ട്. പെരുമ്ബാവൂരില് നിന്നുമാണ് പ്രതിയായ കൃഷ്ണദാസിനെ പിടികൂടിയത്. നിരവധി മേഷണ കേസുകളിലെ പ്രതിയാണ് ഇയാള്. എ.ടി.എം തകര്ത്ത് പണം അപഹരിക്കാന് ശ്രമിച്ചതിന് കൊരട്ടി ആലുവ സ്റ്റേഷനിലും മാരകായുധങ്ങള് കൈവശം വച്ചതിന് കാലടി സ്റ്റേഷനിലും ഇയാള്ക്കെതിരെ കേസുകളുണ്ട്. സെറ്റ് തകര്ത്ത കേസുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























