മൂലമറ്റം പവ്വർ ഹൗസിൽ സ്വീപ്പർമാരെ നിയമിക്കുന്നതിൽ വൻ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായി പരാതി

മൂലമറ്റം പവ്വർ ഹൗസിൽ സ്വീപ്പർമാരെ നിയമിക്കുന്നതിൽ വൻ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായി പരാതി. മൂലമറ്റം സർക്കിളിൻ്റെ കീഴിലുള്ള വൈദ്യുതി നിലയത്തിലേക്ക് നടത്തുന്ന കരാർ നിയമനങ്ങളിൽ അധികൃതരുടെ വേണ്ടപ്പെട്ടവരേയും ഭരണകക്ഷിയുടെ അനുഭാവികളേയുമാണ് നിയമിക്കുന്നത്.
ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതലുള്ള പരാതിയാണ് ഇത്. പവ്വർ ഹൗസിൻ്റെ ചുമതലയുളളവർ യാതൊരു മുൻപരിചയവും നോക്കാതെയാണ് ഇവിടെ നിയമനം നടത്തുന്നത് .വേണ്ടപ്പെട്ടവർ അല്ലാത്തവർ ജോലിക്കായി സമീപിക്കുമ്പോൾ ശൂചീകരണ ജോലി ചെയ്യുന്നതിന് മൂന്ന് വർഷത്തെ മുൻ പരിചയം വേണമെന്നാണ് അധികൃതർ പറയുന്നത്. നീണ്ട കാലത്തെ പരിചയം ചോദിച്ച് നീതി നിഷേധം നടത്തുകയാണന്ന് കാണിച്ച് തൊഴിലാളികൾ മന്ത്രിക്കും വിജിലെൻസിനും പരാതി നൽകിയിരുന്നു. വിജിലെൻസ് അന്വേഷണത്തിന് വന്നപ്പോൾ മൂന്ന് വർഷത്തെ മുൻ പരിചയം ആവശ്യമില്ലന്നാണ് പറയുന്നത് . തൊഴിലാളികൾ ലേബർ ഓഫീസിൽ പരാതിപ്പെട്ടപ്പോൾ അവർ പറഞ്ഞതും സ്വീപ്പർ ജോലിക്ക് മുൻപരിചയം ആവശ്യമില്ലന്നാണ് എഞ്ചിനീയർമാരുടെ പാർശ്വവർത്തികളെ നിയമിക്കാൻ വേണ്ടിയാണ് മൂന്ന് വർഷത്തെ മുൻ പരിചയം ചോദിക്കുന്നത്.
ഇവിടെ പ്രവൃത്തി പരിചയത്തിൻ്റെ പേര് പറഞ്ഞ് തൊഴിൽ നിക്ഷേധിക്കുകയാണ് .പ്രവൃത്തി പരിചയം എന്ന നിലപാട് മാറ്റി എല്ലാവർക്കും സ്വീപ്പർ ജോലി ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും അധികാരികളുടെ ധിക്കാരപരമായ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്നും കരാർ ഉണ്ടാക്കുന്നതിലെ അപാകതയെപ്പറ്റി അന്വേഷണം നടത്തണമെന്നും ആവശ്യവെട്ട് തൊഴിലാളികൾ വൈദ്യുതി ബോർഡ് ചെയർമാനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























